കാടുവെട്ടിത്തെളിക്കുന്നതിനിടെ പുറത്തുചാടിയത് രണ്ടു മീറ്ററിലധികം നീളമുള്ള പെരുമ്പാമ്പ് ; ആശങ്കയിൽ നാട്ടുകാർ

പൂതാടി പഞ്ചായത്തിൽ കേണിച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിനും പളളിക്കും സമീപമുള്ള റബർ തോട്ടത്തിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്
കാടുവെട്ടിത്തെളിക്കുന്നതിനിടെ പുറത്തുചാടിയത് രണ്ടു മീറ്ററിലധികം നീളമുള്ള പെരുമ്പാമ്പ് ; ആശങ്കയിൽ നാട്ടുകാർ

കൽപ്പറ്റ : വയനാട്ടിൽ ജനവാസ കേന്ദ്രത്തിലെത്തിയ പെരുമ്പാമ്പിനെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പിടികൂടി. പൂതാടി പഞ്ചായത്തിൽ കേണിച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിനും പളളിക്കും സമീപമുള്ള റബർ തോട്ടത്തിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. 

റബർ തോട്ടത്തിലെ കാടുവെട്ടി തെളിക്കുന്നതിനിടെയാണ് രണ്ടു മീറ്ററിലധികം നീളമുള്ള പെരുമ്പാമ്പിനെ തൊഴിലാളികൾ കണ്ടത്. പഞ്ചായത്തംഗം മേഴ്സി സാബു ഉടൻ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. 

തുടർന്ന് പുൽപളളി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എത്തിയ വനംവകുപ്പ് സംഘം പാമ്പിനെ പിടികൂടി. പിന്നീട് ഇതിനെ വെട്ടത്തൂർ ഉൾവനത്തിൽ വിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com