മത്തായിയെ കാട്ടിലെത്തിച്ചു വെള്ളത്തില്‍ മുക്കിക്കൊന്നു ; നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് കുടുംബം ; മുങ്ങിമരണമെന്ന് വനംവകുപ്പ്

ഭർത്താവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് മത്തായിയുടെ ഭാര്യ ഷിബി ആരോപിച്ചു
മത്തായി
മത്തായി

പത്തനംതിട്ട : കസ്റ്റഡിയിലെടുത്ത യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പിനെതിരെ യുവാവിന്റെ കുടുംബം രംഗത്തെത്തി. കുടപ്പന പടിഞ്ഞാറെചരുവിൽ പി പി മത്തായിയുടെ മൃതദേഹമാണ് കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്തായിയെ കാട്ടിലെത്തിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥർ വെള്ളത്തില്‍ മുക്കിക്കൊന്നെന്ന് സഹോദരൻ ആരോപിച്ചു.  അമ്മയെ വനം ഉദ്യോഗസ്ഥര്‍ തള്ളിയിട്ടെന്നും അദ്ദേഹം പറഞ്ഞു.

മത്തായി ആത്മഹത്യ ചെയ്തതാണെന്ന റിപ്പോർട്ട് കുടുംബം തള്ളിക്കളഞ്ഞു. ഭർത്താവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് മത്തായിയുടെ ഭാര്യ ഷിബിയും ആരോപിച്ചു. നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വനംവകുപ്പ് സ്ഥാപിച്ച  ക്യാമറ കേടുവരുത്തിയെന്നാരോപിച്ച് വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായിയുടെ മൃതദേഹം രാത്രി വീടിനോട് ചേർന്ന കിണറ്റിൽ കണ്ടെത്തുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ച് അവശനാക്കി കിണറ്റിൽ തള്ളിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. അതേസമയം മത്തായി ആത്മഹത്യ ചെയ്തതാണെന്ന് വനംവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ ചെയർമാനായ പ്രത്യേക സംഘമാണ് വകുപ്പുതല അന്വേഷണം നടത്തിയത്. മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ചർ അടക്കമുള്ള 7 വനപാലകർ നിർബന്ധിത അവധിയിലാണ്. മത്തായി മുങ്ങിമരിച്ചതാണെന്നും, ശരീരത്തിൽ മർദനത്തിന്റെ പാടുകളില്ലെന്നുമാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com