മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ 130 അടിയായി കുറയ്‌ക്കണം : ഹർജി 24 ന് സുപ്രീംകോടതി പരി​ഗണിക്കും

കാലവർഷത്തില്‍ ജലനിരപ്പ്‌ കാര്യമായി ഉയരുമെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമീപിച്ചത്‌
മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ 130 അടിയായി കുറയ്‌ക്കണം : ഹർജി 24 ന് സുപ്രീംകോടതി പരി​ഗണിക്കും

ന്യൂഡൽഹി : കാലവർഷ സമയത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്‌ 130 അടിയായി കുറയ്‌ക്കണമെന്ന ഹർജി ‌ സുപ്രീംകോടതി 24ന്‌ പരിഗണിക്കും.  ഭൂചലനം, പ്രളയം എന്നിവയുടെ സാധ്യത ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനും ഇടുക്കി സ്വദേശിയുമായ റസൽ ജോയിയാണ് ഹർജി നൽകിയത്.

2018ൽ റസലിന്റെ ഹർജിയിൽ ജലനിരപ്പ്‌ 139 അടിയാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കാലവർഷത്തില്‍ ജലനിരപ്പ്‌ കാര്യമായി ഉയരുമെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമീപിച്ചത്‌. നേരത്തെ തീർപ്പാക്കിയ ഹർജിയിൽ വീണ്ടും ആവശ്യം ഉന്നയിക്കാനാകില്ലെന്ന്‌ തമിഴ്‌നാടിന്റെ അഭിഭാഷകൻ പറഞ്ഞു.  

എന്നാൽ, 2018ലെ ഹർജി തീർപ്പാക്കിയിട്ടില്ലെന്ന്‌ റസലിന്റെ അഭിഭാഷകൻ വാദിച്ചു. എല്ലാ ഹർജികളും ഓ​ഗസ്റ്റ്‌ 24ന്‌ പരിഗണിക്കാമെന്ന്‌ ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. കേരളസര്‍ക്കാരിനുവേണ്ടി സ്റ്റാൻഡിങ്‌ കോൺസൽ ജി പ്രകാശ്‌ ഹാജരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com