'രക്ഷിക്കാമോ...ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റോ...'; കേണപേക്ഷിച്ചിട്ടും നോക്കി നിന്ന് നാട്ടുകാര്‍; ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

വളഞ്ഞമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രാണന് വേണ്ടി പിടയുന്ന യുവാവിനെ രക്ഷിക്കാതെ നാട്ടുകാര്‍ നോക്കിനിന്നു.
'രക്ഷിക്കാമോ...ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റോ...'; കേണപേക്ഷിച്ചിട്ടും നോക്കി നിന്ന് നാട്ടുകാര്‍; ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

തിരുവല്ല: വളഞ്ഞമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രാണന് വേണ്ടി പിടയുന്ന യുവാവിനെ രക്ഷിക്കാതെ നാട്ടുകാര്‍ നോക്കിനിന്നു. യുവാവിനെ ഇടിച്ചിട്ട കാറിന്റെ ഉടമ കൂടിനിന്ന നാട്ടുകാരോട് രക്ഷിക്കുമോ എന്ന് ചോദിച്ചിട്ടും ആരും കൂട്ടാക്കിയില്ല.

തലവടി സ്വദേശി ജിബുവാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് തലവടി സ്വദേശി ജെഫിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിംബിയുടെ കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഇരുപത് മിനിറ്റോളം വൈകി. ഇതുവഴി വന്ന മറ്റൊരു കാറില്‍ പരുമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കൂടിനില്‍ക്കുന്ന നാട്ടുകാരോട് ബിബി രക്ഷിക്കാമോ, സഹായിക്കാമോ എന്ന് ചോദിക്കുന്ന വീഡിയോ പുറത്തുവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com