വയനാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 46ല്‍ 44ഉം സമ്പര്‍ക്കംവഴി; വാളാട് മാത്രം 26 അസുഖബാധിതര്‍

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 670 ആയി.
വയനാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 46ല്‍ 44ഉം സമ്പര്‍ക്കംവഴി; വാളാട് മാത്രം 26 അസുഖബാധിതര്‍

വയനാട്: ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 44 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങില്‍ നിന്നു വന്നവരാണ്. 5 പേര്‍ രോഗമുക്തി നേടി. 

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 670 ആയി. ഇതില്‍ 318 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരിച്ചു. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 341 പേര്‍ ജില്ലയിലും 10 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. 

വാളാട് സ്വദേശികളായ മൂന്ന് കുട്ടികളടക്കം 11 പുരുഷന്മാരും 15 സ്ത്രീകളും, വെള്ളമുണ്ട സ്വദേശികളായ രണ്ടുപേര്‍ (56, 46), കരിങ്കുറ്റി സ്വദേശികളായ രണ്ടുപേര്‍(49, 15), എടവക സ്വദേശി (71), നൂല്‍പ്പുഴ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള വടുവഞ്ചാല്‍ സ്വദേശി (35), കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോയി വന്ന വാരാമ്പറ്റ സ്വദേശികളായ രണ്ട് സ്ത്രീകളും (39, 15), മൂന്നു പുരുഷന്മാരും (19, 43, 27), പനമരം സ്വദേശികളായ രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍, കോഴിക്കോട് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മുള്ളന്‍കൊല്ലി സ്വദേശി (25), ബത്തേരി സ്വകാര്യ സ്ഥാപനത്തിലെ സമ്പര്‍ക്കത്തില്‍ പെട്ട ചെതലയം സ്വദേശി (22), നാര്‍ക്കോട്ടിക് സെല്ലിലെ ജീവനക്കാരനായ വരദൂര്‍ സ്വദേശി (33), പനിമൂലം ആശുപത്രിയില്‍ ചികിത്സക്കെത്തിയ മാനന്തവാടി സ്വദേശി (41), തൃശ്ശിലേരി സ്വദേശി (67) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 

ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 247 പേരാണ്. 160 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2840 പേര്‍. ഇന്ന് വന്ന 51 പേര്‍ ഉള്‍പ്പെടെ 355 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1016 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 21245 സാമ്പിളുകളില്‍ 20260 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 19590 നെഗറ്റീവും 670 പോസിറ്റീവുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com