സംസ്ഥാനത്ത് പുതിയ ഹോട്സ്പോട്ടുകൾ 17; ആകെ 492; 23 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതിയ ഹോട്സ്പോട്ടുകൾ 17; ആകെ 492; 23 പ്രദേശങ്ങളെ ഒഴിവാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17 പുതിയ ഹോട്സ്‌പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്സ്പോട്ടുകളുടെ എണ്ണം 492ആയി. 23 പ്രദേശങ്ങളെ ഹോട്സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

കാസർകോട് ജില്ലയിലെ പുല്ലൂർ പെരിയ (കണ്ടെയ്ൻമെന്റ് സോൺ: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂർ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോർക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ എരുമേലി (1),ആതിരമ്പുഴ (20,11), മുണ്ടക്കയം (12), അയർകുന്നം (15), അത്തോളി (2), കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം (12), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (13), പ്രമദം (19), തൃശൂർ ജില്ലയിലെ കാട്ടൂർ (6), കൊല്ലം ജില്ലയിലെ നീണ്ടകര (2, 3, 12) എന്നിവയാണ് പുതിയ ഹോട് സ്‌പോട്ടുകൾ.

തൃശൂർ ജില്ലയിലെ അവിനിശേരി (വാർഡ് 13), പുതൂർ (3), നെന്മണിക്കര (6, 7), ആളൂർ (1, 17), എരുമപ്പെട്ടി (9), തൃക്കൂർ (7, 8), പൂമംഗലം (8), ചൂണ്ടൽ (6, 7, 8), ചേലക്കര (17), കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി (31), ദേശമംഗലം (11, 13, 14, 15), തിരുവില്വാമല (10), പടിയൂർ (1, 13, 14),വല്ലച്ചിറ (14), മടക്കത്തറ (6, 7, 8, 14), പെരിഞ്ഞാനം (12), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാർഡുകളും), വെസ്റ്റ് കല്ലട (എല്ലാ വാർഡുകളും), ഇടുക്കി ജില്ലയിലെ രാജക്കാട് (എല്ലാ വാർഡുകളും), കാഞ്ചിയാർ (11, 12), പത്തനംതിട്ട ജില്ലയിലെ റാന്നി പഴവങ്ങാടി (12, 13, 14), താന്നിത്തോട് (8), ചിറ്റാറ്റുകര (3) എന്നീ പ്രദേശങ്ങളേയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്. 

സംസ്ഥാനത്ത് ഇന്ന് 1129 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 880 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 58 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com