സെക്രട്ടേറിയറ്റിലെ ലാബ് ജീവനക്കാരിക്ക് കോവിഡ്; ഏറ്റുമാനൂർ ക്ലസ്റ്ററിൽ 20 പേർക്ക് രോ​ഗം

സെക്രട്ടേറിയറ്റിലെ ലാബ് ജീവനക്കാരിക്ക് കോവിഡ്; ഏറ്റുമാനൂർ ക്ലസ്റ്ററിൽ 20 പേർക്ക് രോ​ഗം
സെക്രട്ടേറിയറ്റിലെ ലാബ് ജീവനക്കാരിക്ക് കോവിഡ്; ഏറ്റുമാനൂർ ക്ലസ്റ്ററിൽ 20 പേർക്ക് രോ​ഗം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്നോളജിയിലെ ലാബ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൂന്ന് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. കാച്ചാണി സ്വദേശിയായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരി ഇന്നും ജോലിക്കെത്തിയിരുന്നു. 

ഏറ്റുമാനൂർ ക്ലസ്റ്ററിൽ 20 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭയിൽ ഏഴ് പേർക്കും അതിരമ്പുഴ പഞ്ചായത്തിൽ 13 പേർക്കുമാണ് രോഗം. കോവിഡ് സ്ഥിരീകരിച്ച നഗരസഭാ കൗൺസിലറുടെ ഭാര്യയ്ക്കും മകൾക്കും രോഗം സ്ഥിരീകരിച്ചു. 

അതിനിടെ എസ്ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻറെ ഭാര്യയും കുട്ടിയും രോഗബാധിതരാണ്. 

ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന ദിവസങ്ങളിൽ അണുനശീകരണം നടത്തും. അവധി ദിനങ്ങളായതിനാൽ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com