സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസി അന്തരിച്ചു

സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ പ്രവര്‍ത്തകനായിരുന്നു
സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസി അന്തരിച്ചു

കൊച്ചി : മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസി അന്തരിച്ചു.  80 വയസ്സായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ പ്രവര്‍ത്തകനായിരുന്നു. സംസ്ഥാന ജോ. സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളജ്, ലോ കോളജ് എന്നിവിടങ്ങളിൽ പഠിക്കുമ്പോൾ സ്വതന്ത്ര വിദ്യാർത്ഥി പ്രസ്ഥാനമായിരുന്ന ഐഎസ്ഒയിലൂടെയാണ് പൊതുപ്രവർത്തന രം​ഗത്തെത്തുന്നത്. യുവജവപ്രസ്ഥാനമായ യുവജനസഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 

അടിയന്തിരാവസ്ഥ കാലത്ത് 20 മാസം ജയില്‍വാസം അനുഭവിച്ചു. കളമശേരി-ഏലൂര്‍ മേഖലയില്‍ പ്രമുഖ എച്ച് എം എസ് ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. 1979 ലും 1991ലും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഇടപ്പള്ളി ബ്ലോക്ക് ബി ഡി സി ചെയര്‍മാന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ബോര്‍ഡ് മെമ്പര്‍, കെ എസ് എഫ് ഇ ബോര്‍ഡ് അംഗം എന്നീ നിലകളിലും ജനതാ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ് എന്നി പദവികള്‍ വഹിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com