70 അടിയിലേറെ ഉയരത്തില്‍ നിന്ന് കൂറ്റന്‍ പാറ വീണു; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

കുതിരാന്‍ മലയുടെ മുകളില്‍ നിന്നു വീണ കൂറ്റന്‍ പാറയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നാലംഗ കുടുംബം
70 അടിയിലേറെ ഉയരത്തില്‍ നിന്ന് കൂറ്റന്‍ പാറ വീണു; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

തൃശൂര്‍:  കുതിരാന്‍ മലയുടെ മുകളില്‍ നിന്നു വീണ കൂറ്റന്‍ പാറയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നാലംഗ കുടുംബം. ദേശീയ പാതയോരത്തെ വീടീന് സമീപമാണ് കൂറ്റന്‍ പാറ പതിച്ചത്. 

 ഇരുമ്പുപാലം ചാത്തംമലയില്‍ മാത്യുവിന്റെ കുടുംബമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വീടിന് വീടിനു പിന്‍വശത്താണു 70 അടിയിലേറെ ഉയരത്തില്‍ നിന്നു പാറ വീണത്. തൊട്ടടുത്തു തന്നെ പാലംമൂട്ടില്‍ മേരിക്കുട്ടിയുടെ വീടും ഉണ്ട്. ഇവിടെ വാടകയ്ക്ക് ആളുകള്‍ താമസിക്കുന്നുണ്ട്.

കുതിരാന്‍ മലയുടെ വടക്കാണു മാത്യുവിന്റെയും മേരിക്കുട്ടിയുടെയും വീടുകള്‍. രണ്ടും പട്ടയ ഭൂമിയിലാണ്. ഇവരുടെ പറമ്പുകള്‍ക്കു മുകളിലായി പാറക്കെട്ടുകളും കല്ലുകളുമുണ്ട്. തുരങ്കനിര്‍മാണ സമയത്ത് ഈ 2 കുടുംബങ്ങളെയും മാറ്റി താമസിപ്പിച്ചിരുന്നു. 9 മാസമായി തുരങ്ക നിര്‍മാണ കരാര്‍ കമ്പനി വാടക നല്‍കാത്തതിനാല്‍, മാത്യുവിന്റെ കുടുംബം സ്വന്തം വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. തുരങ്ക നിര്‍മാണത്തിനു നടത്തിയ സ്‌ഫോടനങ്ങളില്‍  വീടുകളില്‍ വിള്ളല്‍ വീണിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com