കൊല്ലം ജില്ലാ ജയിലില്‍ കോവിഡ് വ്യാപനം; രോഗബാധിതര്‍ 38 ആയി; കൊട്ടാരക്കര നഗരസഭാ സെക്രട്ടറിക്കും പോസറ്റീവ്; എംഎല്‍എ ക്വാറന്റൈനില്‍

കൊല്ലം ജില്ലാ ജയിലില്‍ 24 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കൊല്ലം ജില്ലാ ജയിലില്‍ കോവിഡ് വ്യാപനം; രോഗബാധിതര്‍ 38 ആയി; കൊട്ടാരക്കര നഗരസഭാ സെക്രട്ടറിക്കും പോസറ്റീവ്; എംഎല്‍എ ക്വാറന്റൈനില്‍

കൊല്ലം: കൊല്ലം ജില്ലാ ജയിലില്‍ 24 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 38 ആയി. ഞായറാഴ്ച  50പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 24 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചത്. ഇന്നലെ ഒരു തടവുപുള്ളിക്ക് പനി വന്നതോടെയാണ് മറ്റുള്ളവര്‍ക്കും പരിശോധന നടത്തിയത്. ഇതില്‍ 15 പേരുടെ ഫലം പോസറ്റീവാകുകയായിരുന്നു. 

മൂന്ന് പേരെ പാരിപ്പള്ളി ആശുപത്രിയിലെക്ക് മാറ്റി. മറ്റുള്ളവര്‍  ജയിലില്‍ തന്നെ ചികിത്സയിലാണ്. ഇതിനായി ജയിലിലെ ഒരു പ്രാഥമിക ചികിത്സാകേന്ദ്രമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും. നേരത്തെ ജയില്‍ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാവാം മറ്റുളളവര്‍ക്കും പകര്‍ന്നതെന്നാണ് സൂചന.

കൊട്ടാരക്കര നഗരസഭാ സെക്രട്ടറിക്കും കോവിഡ് പരിശോധനാ ഫലം പോസറ്റീവായി. ഈ സാഹചര്യത്തില്‍ കൊട്ടാരക്കര എംഎല്‍എ ഐഷാപോറ്റി, നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പടെ 40 പേര്‍ സ്വയം നീരീക്ഷണത്തില്‍ പോയി. കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയുമായി ബന്ധപ്പെട്ടവര്‍ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. 

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ പൊലീസ് ആസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. തിരുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ബണ്ട് കോളനിയില്‍ ഇന്ന് മാത്രം 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com