രണ്ടുപേര്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം എട്ടായി

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു.
രണ്ടുപേര്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം എട്ടായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര വടക്കോട് സ്വദേശി ക്ലീറ്റസ് (71) ആണ് ഇന്ന് മരിച്ചത്. ഹൃദ്രോഗിയായ ക്ലീറ്റസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം മരിച്ച ചോമ്പാല സ്വദേശി പുരുഷോതത്തമന്റെ (63) പരിശോധനഫലം പോസിറ്റിവ് ആയി. ഇതോടെ സംസ്ഥാനത്ത് ഇന്ന് മരണം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. 

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അസൈനാര്‍ ഹാജി (78), കണ്ണൂരില്‍ ചക്കരക്കല്‍ തലമുണ്ടയില്‍ സ്വദേശി സജിത്ത്(41), കാസര്‍കോട് ഉപ്പള സ്വദേശിനായ ഷഹര്‍ ബാനു (73), ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70), വെളളിയാഴ്ച മരിച്ച ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്വ (58) മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞ്, എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com