കണ്ടെടുത്തത് രണ്ട് നാണയങ്ങൾ ; കുട്ടിയുടെ മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നി​ഗമനം

50 പൈസയും ഒരു രൂപയും നാണയങ്ങളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെടുത്തത്
കണ്ടെടുത്തത് രണ്ട് നാണയങ്ങൾ ; കുട്ടിയുടെ മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നി​ഗമനം

കൊച്ചി : അബദ്ധത്തിൽ നാണയം വിഴുങ്ങി മരിച്ച മൂന്നു വയസ്സുകാരൻ പൃഥ്വിരാജിന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്തത് രണ്ട് നാണയങ്ങൾ. 50 പൈസ, ഒരു രൂപ നാണയങ്ങളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെടുത്തത്. നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ലെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നി​ഗമനം. 

വൻകുടലിന്റെ താഴ്ഭാ​ഗത്തുനിന്നാണ് നാണയങ്ങൾ കണ്ടെടുത്തത്. മരണകാരണം പൂർണമായി വ്യക്തമാകാൻ രാസപരിശോധനാഫലം പുറത്തുവരണമെന്നും ഡോക്ടർമാർ സൂചിപ്പിച്ചു. മൃതദേഹാവശിഷ്ടങ്ങൾ രാസപരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. 

കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടിൽ അമ്മ നന്ദിനിയുടെ വീട്ടിലേക്കു കൊണ്ടു പോകും. വൈകിട്ട് അവിടെ സംസ്കാരം നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com