കൊല്ലത്ത് രോഗവ്യാപനം രൂക്ഷം ; തലച്ചിറയില്‍ 143 പേര്‍ക്ക് കോവിഡ് ; കൊട്ടാരക്കരയില്‍ 70 പേര്‍ക്കും രോഗബാധ

തലച്ചിറയ്ക്ക് പുറമെ, കൊട്ടാരക്കരയിലും അഴീക്കലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്
കൊല്ലത്ത് രോഗവ്യാപനം രൂക്ഷം ; തലച്ചിറയില്‍ 143 പേര്‍ക്ക് കോവിഡ് ; കൊട്ടാരക്കരയില്‍ 70 പേര്‍ക്കും രോഗബാധ


കൊല്ലം : കൊല്ലം ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ജില്ലയിലെ തലച്ചിറയില്‍ 143 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 1092 പേരില്‍ ആന്റിജന്‍ പരിശോധന നടത്തിയപ്പോഴാണ് 143 പേര്‍ക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. കൊല്ലം ജില്ലയില്‍ ഏഴു ലാര്‍ജ് ക്ലസ്റ്ററുകളാണ് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചത്. 

തലച്ചിറയ്ക്ക് പുറമെ, കൊട്ടാരക്കരയിലും അഴീക്കലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. കൊട്ടാരക്കരയില്‍ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും നേരത്തേ രണ്ട് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊട്ടാരക്കര നഗരസഭ സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ന​ഗരസഭ സെക്രട്ടറിയ്ക്ക് കോവിഡ് പകർന്നത് കൊട്ടാരക്കരയിലെ കോവിഡ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നെന്നാണ് സംശയം. 

കൊല്ലത്തെ കണ്ടെയ്‍ൻമെന്റ് സോണിൽ നിന്നാണ് നഗരസഭ സെക്രട്ടറി ജോലിക്ക് എത്തിയിരുന്നത്. കഴിഞ്ഞ 10 ദിവസം ഓഫിസിൽ എത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലും നിയന്ത്രണങ്ങൾ ശക്തമാണ്. നിയന്ത്രണങ്ങൾ ഇന്നു മുതൽ വീണ്ടും കർശനമാക്കാനാണ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com