കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് ഡോക്ടർമാർക്ക് കോവിഡ് ; കൊയിലാണ്ടിയിൽ ഒമ്പതുപേർക്ക് കൂടി രോ​ഗബാധ ; ആശങ്ക

ജനറൽ മെഡിസിൻ വിഭാഗത്തിലെ പി ജി ഡോക്ടർമാർക്കാണ് രോഗബാധയുണ്ടായത്
കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് ഡോക്ടർമാർക്ക് കോവിഡ് ; കൊയിലാണ്ടിയിൽ ഒമ്പതുപേർക്ക് കൂടി രോ​ഗബാധ ; ആശങ്ക

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. മെഡിക്കൽ കോളജിലെ നാല് ഡോക്ടർമാർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ജനറൽ മെഡിസിൻ വിഭാഗത്തിലെ പി ജി ഡോക്ടർമാർക്കാണ് രോഗബാധയുണ്ടായത്. ഇതോടെ ജനറൽ മെഡിസിൻ വിഭാഗത്തിൽ കോവിഡ് ബാധിച്ച ഡോക്ടർമാരുടെ എണ്ണം ഏഴായി ഉയർന്നു. 

അതിനിടെ കൊയിലാണ്ടിയിൽ ഇന്ന് ഒമ്പതു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നേരത്തെ കോവിഡ് രോഗബാധ സ്ഥിരീകരിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ അച്ഛനും അമ്മയ്ക്കും, കോവിഡ് ബാധിച്ച മറ്റൊരു ഒട്ടോറിക്ഷ ഡ്രൈവറുടെ ഏഴു ബന്ധുക്കൾക്കുമാണ് രോഗബാധയുണ്ടായത്. 

കോഴിക്കോട് ഇന്നുരാവിലെ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.  കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടി ആണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന മരക്കാ‍ർ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം ആദ്യം ചികിത്സയ്ക്കെത്തിയ കക്കട്ടിലിലെ കരുണ ക്ലിനിക്ക് അടച്ചു. മുഴുവൻ ജീവനക്കാർക്കും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com