പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്ക് കോവിഡ്

പെരുമ്പാവൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചു
പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്ക് കോവിഡ്

കൊച്ചി: പെരുമ്പാവൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂരിന് സമീപം കഴിഞ്ഞ ദിവസം നടന്ന ലോറി അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തില്‍ ഇദ്ദേഹം ഉണ്ടായിരുന്നു. മരിച്ച ലോറി ഡ്രൈവര്‍ക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പൊലീസുകാര്‍ ക്വാറന്റീനിലാണ്.

സംസ്ഥാനത്ത് ഇന്നലെ 11 പേര്‍ പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം. ഇതേ തുടര്‍ന്ന് ഇന്ന് കൂടി പൊലീസ്  ആസ്ഥാനം അടച്ചിട്ടു.

ആറ്റിങ്ങല്‍ ഡിവൈഎസ്പി വൈ സുരേഷ് ഉള്‍പ്പെടെ എട്ടു പൊലീസുകാര്‍ക്കും, പോലീസ് ഗസ്റ്റ് ഹൗസില്‍ ഒരു പോലീസുകാരനുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com