രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളിയുടെ നിലപാട് എന്ത്?; കെ സുരേന്ദ്രന്‍

അയോധ്യയിലാരംഭിക്കുന്ന രാമക്ഷേത്രനിര്‍മ്മാണത്തിന് പിന്തുണ നല്‍കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാരും ചെയ്യേണ്ടത്
രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളിയുടെ നിലപാട് എന്ത്?; കെ സുരേന്ദ്രന്‍

കോഴിക്കോട്: രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളായ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളായ കമല്‍നാഥും ദിഗ് വിജയ്‌സിങും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്രതമെടുത്ത് ഹനുമാന്‍ ചാലീസ ജപിക്കുമെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

സുപ്രീംകോടതിവിധി അംഗീകരിച്ചുകൊണ്ട് അയോധ്യയിലാരംഭിക്കുന്ന രാമക്ഷേത്രനിര്‍മ്മാണത്തിന് പിന്തുണ നല്‍കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാരും ചെയ്യേണ്ടത്. അതിനുള്ള നട്ടെല്ല് ലീഗിന്റേയും പോപ്പുലര്‍ഫ്രണ്ടിന്റേയും തടവറയില്‍ കഴിയുന്ന കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ടാവുമെന്ന് കരുതുന്നത് വിഡ്ഡിത്തമായിരിക്കുമെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ സുരേന്ദ്രന്റെ കുറിപ്പ്


രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കമല്‍നാഥും ദിഗ്വിജയ്‌സിംഹും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സിന്റെ പല ദേശീയ നേതാക്കളുടേയും പ്രസ്താവനകള്‍ കൗതുകമുളവാക്കുന്നതാണ്. ഭൂമി പൂജ നടക്കുന്ന ആഗസ്റ്റ് അഞ്ചാംതീയതി പല ദേശീയനേതാക്കളും വ്രതമെടുത്ത് ഹനുമാന്‍ ചാലീസ ജപിക്കുമെന്നും പറയുന്നു.വൈകിയുദിച്ച സല്‍ബുദ്ധിക്കും വിവേകത്തിനും നന്ദി. എനിക്ക് ചോദിക്കാനുള്ളത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളായ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുടെ ഇക്കാര്യത്തിലുള്ള നിലപാടെന്താണെന്നുള്ളതാണ്. അതറിയാന്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. സത്യസന്ധമായി ഇക്കാര്യത്തിലുള്ള അഭിപ്രായം യു. ഡി. എഫ് നേതാക്കള്‍ പറയണം. ബഹു. സുപ്രീംകോടതിവിധി അംഗീകരിച്ചുകൊണ്ട് അയോധ്യയിലാരംഭിക്കുന്ന ഭവ്യമായ രാമക്ഷേത്രനിര്‍മ്മാണത്തിന് പിന്തുണ നല്‍കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാരും ചെയ്യേണ്ടത്. അതിനുള്ള നട്ടെല്ല് ലീഗിന്റേയും പോപ്പുലര്‍ഫ്രണ്ടിന്റേയും തടവറയില്‍ കഴിയുന്ന കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ടാവുമെന്ന് കരുതുന്നത് വിഡ്ഡിത്തമായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com