വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ; കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടര്‍ അഞ്ചുമണിക്ക് ഉയര്‍ത്തും, പെരിയാറിന്റെ തീരത്തുളളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നുവരുന്നതിനാല്‍ കല്ലാര്‍കുട്ടി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൊടുപുഴ: ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നുവരുന്നതിനാല്‍ കല്ലാര്‍കുട്ടി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്  ജലനിരപ്പ് ഉയര്‍ന്നത്. ഇന്ന് വൈകീട്ട് അഞ്ചുമണി മുതല്‍ കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ 30 സെ.മീ ഉയര്‍ത്തി 30 ക്യുമെക്‌സ് വരെ ജലം തുറന്നുവിടുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. മുതിരപ്പുഴയാര്‍, പെരിയാര്‍ നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. 

ഇടുക്കിയിലെ പാംബ്ല ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. നീരൊഴുക്ക് ശക്തമായതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഉച്ചയ്ക്ക് മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ 30 സെ.മീ ഉയര്‍ത്തി 45 ക്യുമെക്‌സ് വരെ ജലം പുറത്തുവിടുന്നുണ്ട്. ഇക്കാരണത്താലും പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com