സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കണ്ണൂര്‍ സ്വദേശിനി മെഡിക്കല്‍ കോളജില്‍ മരിച്ചു

കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇരിക്കൂര്‍  മാങ്ങോട് സ്വദേശിനി യശോദ (59) ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇരിക്കൂര്‍  മാങ്ങോട് സ്വദേശിനി യശോദ (59) ആണ് മരിച്ചത്.

ആലപ്പുഴ ഹരിപ്പാട് സ്വദേശി രാജം എസ് പിളള, കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍, കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി എന്നിവരാണ് കോവിഡ് ബാധിച്ച് ഇന്ന് മരിച്ച മറ്റു മൂന്നുപേര്‍. 

എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ആലപ്പുഴ ഹരിപ്പാട് വീയപുരം കാരിച്ചാല്‍ സ്വദേശി രാജം എസ് പിളള (74) മരിച്ചത്.ക്യാന്‍സര്‍ ചികിത്സയിലിരിക്കേയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നരമാസമായി സ്വകാര്യ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. അതിനിടെ കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി തുടര്‍ ചികിത്സ നല്‍കി വരികയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തെ കാണാന്‍ വന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ നാല് ബന്ധുക്കള്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ ചികിത്സയിലാണ്. 

കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇയാള്‍ ഒരു വര്‍ഷമായി ചികില്‍സയിലായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ, അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. 

ഇതിനിടെ അദ്ദേഹം കോവിഡ് ബാധിതനുമാണെന്ന് കണ്ടെത്തി. പരിയാരത്ത് ചികില്‍സയിലിരിക്കെ ഇന്നു രാവിലെയാണ് വിനോദ് മരിച്ചത്. ഇതോടെ കാസര്‍കോട് കോവിഡ് മരണം 11 ആയി ഉയര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്നു രാവിലെയാണ് മരക്കാര്‍ കുട്ടി മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com