'ഇനി വര്‍ഗീയത മാത്രമാണ് വിജയത്തിനുള്ള മാര്‍ഗ്ഗം എന്ന ബോധ്യമായിരിക്കാം 'അഭിനവ ഇന്ദിരാഗാന്ധി'യുടെ ഈ പ്രസ്താവനയ്ക്ക് ആധാരം'

'ഇനി വര്‍ഗീയത മാത്രമാണ് വിജയത്തിനുള്ള മാര്‍ഗ്ഗം എന്ന ബോധ്യമായിരിക്കാം 'അഭിനവ ഇന്ദിരാഗാന്ധി'യുടെ ഈ പ്രസ്താവനയ്ക്ക് ആധാരം'

യോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് എതിരെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്‍. വര്‍ഗീയത കൊണ്ടും കലാപങ്ങള്‍ കൊണ്ടും വ്രണിതമാക്കപ്പെട്ട ഒരു ജനതയുടെ മനസ്സിലേക്കും ജീവിതത്തിലേക്കും പ്രതീക്ഷയുടെ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നതില്‍ പരാജയപ്പെട്ട നേതൃത്വമാണ് ഇന്നത്തെ കോണ്‍ഗ്രസിന്റേത്.

പ്രതീക്ഷ നല്‍കേണ്ട യുവ നേതാക്കളെല്ലാം എതിര്‍പ്പാളയത്തിലേക്ക് ഒഴുകുമ്പോള്‍ നിസ്സഹായമായി നോക്കിനില്‍ക്കുന്ന നേതൃത്വത്തിന്, ഇനി വര്‍ഗീയത മാത്രമാണ് തെരഞ്ഞെടുപ്പ് വിജയത്തിനുള്ള മാര്‍ഗ്ഗം എന്ന ബോധ്യമായിരിക്കാം 'അഭിനവഇന്ദിരാഗാന്ധി'യുടെ ഈ പ്രസ്താവനയ്ക്ക് ആധാരം എന്ന് അദ്ദേഹം ഫെ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് ഭൂമി പൂജയെന്നാണ് പ്രിയങ്ക സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്. 


രാഷ്ട്രീയ ആദര്‍ശങ്ങളെക്കാള്‍ വോട്ടും അധികാരവുമല്ലേ ഇവര്‍ക്ക് പ്രധാനം.അതുകൊണ്ടാണല്ലോ മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ണാടകയിലുമെല്ലാം പൊരുതി നിന്ന സ്വന്തം നേതൃത്വംതന്നെ വര്‍ഗീയവാദികളുടെ കൈവശം അധികാരം വെച്ചു നീട്ടാന്‍ മത്സരിക്കുന്നത്. 'മൂക്കറ്റം വര്‍ഗീയത' നമ്മുടെ രാജ്യത്ത് നിറഞ്ഞാടുമ്പോള്‍, ആ വര്‍ഗീയതയുടെ സ്തുതിപാടകരായി നെഹ്‌റുവിന്റെ പാര്‍ട്ടിയുടെ പുതിയ നേതൃത്വം മാറുന്നു.- അദ്ദേഹം പറഞ്ഞു. 

വര്‍ഗീയത കൊണ്ടും കലാപങ്ങള്‍ കൊണ്ടും വ്രണിതമാക്കപ്പെട്ട ഒരു ജനതയുടെ മനസ്സിലേക്കും ജീവിതത്തിലേക്കും പ്രതീക്ഷയുടെ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നതില്‍ പരാജയപ്പെട്ട നേതൃത്വമാണ് ഇന്നത്തെ കോണ്‍ഗ്രസിന്റേത്. പ്രതീക്ഷ നല്‍കേണ്ട യുവ നേതാക്കളെല്ലാം എതിര്‍പ്പാളയത്തിലേക്ക് ഒഴുകുമ്പോള്‍ നിസ്സഹായമായി നോക്കിനില്‍ക്കുന്ന നേതൃത്വത്തിന്, ഇനി വര്‍ഗീയത മാത്രമാണ് തെരഞ്ഞെടുപ്പ് വിജയത്തിനുള്ള മാര്‍ഗ്ഗം എന്ന ബോധ്യമായിരിക്കാം 'അഭിനവ ഇന്ദിരാഗാന്ധി'യുടെ ഈ പ്രസ്താവനയ്ക്ക് ആധാരം.- കുറിപ്പില്‍ പറയുന്നു. 

'അവസാന ബസ്സില്‍' കയറിപ്പറ്റിയ പലരും തങ്ങളുടെ ഡ്രൈവര്‍ ഓടിക്കുന്നത് സൂയിസൈഡ് പോയിന്റിലേക്കാണ് എന്നറിഞ്ഞിട്ടും മൗനത്തിലാണ്. വിളിച്ചു കയറ്റിയ പലരും നല്ല 'മയക്കത്തിലുമാണ്. പിണറായി സര്‍ക്കാരിന്റെ ഭാഗത്ത് എന്തെങ്കിലും 'ന്യൂനപക്ഷ വിരുദ്ധത' കണ്ടുപിടിക്കാനുള്ള 'സ്വപ്നം' കണ്ടുകൊണ്ടുള്ള മയക്കം. എന്തെങ്കിലും കണ്ടാല്‍ ഞെട്ടിയുണര്‍ന്ന് വാതോരാതെ പ്രസ്താവനയും സമരങ്ങളും രാജി വെപ്പിക്കലും എല്ലാം നടക്കും. സത്യം!

ഇവര്‍ക്കൊക്കെ എന്നും അധികാരത്തിലിരിക്കാന്‍ വേണ്ടി മാത്രമാണ് മതവും വര്‍ഗീയതയും തരാതരത്തിന് ഉപയോഗിക്കുന്നത് എന്ന് ജനത തിരിച്ചറിയുമ്പോഴാണ് നമ്മുടെ ജനാധിപത്യം വികസിക്കുന്നത്.- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com