എസ്ബിഐ ജീവനക്കാരന് കോവിഡ്; മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍, തൃശൂരില്‍ ഇന്ന് 72പേര്‍ക്ക് രോഗം

ജില്ലയില്‍ ഇന്ന് 72പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 45 പേര്‍ രോഗമുക്തരായി.66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ച
എസ്ബിഐ ജീവനക്കാരന് കോവിഡ്; മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍, തൃശൂരില്‍ ഇന്ന് 72പേര്‍ക്ക് രോഗം

തൃശൂര്‍: കുന്ദംകുളം എസ്ബിഐ ബ്രാഞ്ചിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ബാങ്കിലെ മുഴുവന്‍ ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

ജില്ലയില്‍ ഇന്ന് 72പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 45 പേര്‍ രോഗമുക്തരായി.66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ 544 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകള്‍ 1748. ആകെ നെഗറ്റീവ് കേസുകള്‍ 1186. തൃശൂര്‍ സ്വദേശികളായ 11 പേര്‍ മറ്റ് ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.സമ്പര്‍ക്ക കേസുകളില്‍ ആറെണ്ണം ഉറവിടം അറിയാത്തതാണ്.

ജില്ലയില്‍ ഏഴ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. മൂന്ന് വാര്‍ഡുകളെ ഒഴിവാക്കി. ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും.നടത്തറ ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍, അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡ്, തെക്കുംകര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ്, കാറളം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകള്‍ എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. വലപ്പാട് ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ്, വേളൂക്കര ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡ്, പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റിടങ്ങളില്‍ നിയന്ത്രണം തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com