കഞ്ചിക്കോട് മൂന്ന് അതിഥി തൊഴിലാളികള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍, കൊലപാതകമെന്ന് ആരോപണം

സംഭവം കൊലപാതകം ആണെന്ന് ആരോപിച്ച് ഇവരുടെ സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാളയാര്‍: കഞ്ചിക്കോട് മൂന്ന് അതിഥി തൊഴിലാളികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ അരവിന്ദ് കുമാര്‍(23), ഹരിയോം കുനാല്‍(29),കനായി വിശ്വകര്‍മ(21) എന്നിവരാണ് മരിച്ചത്. 

കഞ്ചിക്കോട് ഐഐടിക്ക് സമീപമുള്ള ട്രാക്കില്‍ തിങ്കളാഴ്ച രാത്രി 10.30ടെയാണ് ഇവരെ കണ്ടെത്തിയത്. ഹരിയോം കുനാല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ച നിലയിലായിരുന്നു. ബാക്കി രണ്ട് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. 

എന്നാല്‍ സംഭവം കൊലപാതകം ആണെന്ന് ആരോപിച്ച് ഇവരുടെ സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സും തൊഴിലാളികള്‍ അടിച്ച് തകര്‍ത്തു. ആറ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com