കാട്ടാനയെ കണ്ടു ഭയന്നോടി, പിതാവിന്റെ കയ്യിൽനിന്ന് കുഞ്ഞ് തെറിച്ചുവീണു; മൂന്നു വയസ്സുകാരനു ദാരുണാന്ത്യം

കല്ലിൽ തലയിടിച്ചാണ് മരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: വീട്ടിലേക്കുള്ള വഴിയിൽ കാട്ടാനയെ കണ്ടു ഭയന്നോടിയ പിതാവിന്റെ കയ്യിൽ നിന്നു തെറിച്ചുവീണ മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. മുതലമട തേക്കടി മുപ്പതേക്കർ ആദിവാസി കോളനി സ്വദേശി രാമചന്ദ്രന്റെ മകൻ റനീഷ് ആണു മരിച്ചത്. കല്ലിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്.

രാമചന്ദ്രനും(39) ഒപ്പമുണ്ടായിരുന്ന ഭാര്യാസഹോദരി സരോജിനിക്കും(16) നിസ്സാര പരുക്കേറ്റു. ആനമട എസ്റ്റേറ്റിലെ തൊഴിലാളിയാണ് രാമചന്ദ്രൻ. എസ്റ്റേറ്റ് ഓഫിസിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ സമീപത്തെ മാരിയമ്മൻ ക്ഷേത്രത്തിനോടു ചേർന്ന് ഇന്നലെ രാത്രിയാണു സംഭവം.

ആനയെ കണ്ട് കുഞ്ഞിനെ എടുത്ത രാമചന്ദ്രൻ ഒരു വഴിക്കും സരോജിനി മറ്റൊരു വഴിക്കുമാണ് ഓടിയത്. ഇതിനിടെ രാമചന്ദ്രന്റെ കയ്യിൽ നിന്നു കുഞ്ഞു തെറിച്ചു കല്ലിൽ തലയിടിച്ചു വീഴുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com