പൊലീസിനെ ഏല്‍പ്പിച്ചത് പ്രത്യേക ദശാസന്ധിയില്‍; മുഖ്യമന്ത്രിയുടെ വിശദീകരണം

കോവിഡ് പ്രതിരോധത്തിന് പൊലീസിന് കൂടുതല്‍ ചുമതലകള്‍ നല്‍കിയത് പ്രത്യേക ദശാസന്ധിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊലീസിനെ ഏല്‍പ്പിച്ചത് പ്രത്യേക ദശാസന്ധിയില്‍; മുഖ്യമന്ത്രിയുടെ വിശദീകരണം


തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് പൊലീസിന് കൂടുതല്‍ ചുമതലകള്‍ നല്‍കിയത് പ്രത്യേക ദശാസന്ധിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ പേരില്‍ വാര്‍ഡുതല സമിതിയുടെ പ്രവര്‍ത്തനത്തില്‍ കുറവുണ്ടാകരുത്. വാര്‍ഡുതലസമിതി കൂടുതല്‍ സജീവമാകണം, പൊലീസിനെയും ഉള്‍പെടുത്തണം. സമ്പര്‍ക്കം കണ്ടെത്താന്‍ പൊലീസിന്റെ വൈദഗ്ധ്യം ഉപയോഗിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താഴ്ത്തി കാട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കുബുദ്ധികള്‍ തയ്യാറാക്കുന്ന ഗൂഢ പദ്ധതികളില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെടരുത്. നമ്മുടെ യശസില്‍ അലോസരപെടുന്നവരുണ്ട്, അവരെ അവഗണിക്കണമെന്നും പിണറായി വിജയന് പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങളും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും അടക്കമുള്ള ചുമതലകളാണ് പൊലീസിന് നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ഐഎംഎ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. 

കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുളളവരുടെ മേല്‍നോട്ടം പൊലീസിനെ ഏല്‍പ്പിച്ച നടപടി തിരിച്ചടിയാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി. രോഗിയെന്ന നിലയില്‍ കണ്ട് കോണ്‍ടാക്ട് ട്രേസിങ് പോലുളള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുന്നതാണ് അഭികാമ്യമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഐഎംഎ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com