പ്രിയങ്കയുടെ നിലപാടില്‍ മുസ്ലിം ലീഗിന് അതൃപ്തി; നാളെ അടിയന്തര നേതൃയോഗം പാണക്കാട്ട്

പ്രിയങ്കയുടെ നിലപാടിനോട് പാര്‍ട്ടിക്കു യോജിപ്പില്ലെന്ന് ലീഗ് നേനതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍
പികെ കുഞ്ഞാലിക്കുട്ടി/ഫയല്‍
പികെ കുഞ്ഞാലിക്കുട്ടി/ഫയല്‍

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച നിലപാടില്‍ മുസ്ലിം ലീഗിന് അതൃപ്തി. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്തു പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ലീഗ് അതൃപ്തി അറിയിച്ചത്. ഇക്കാര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കണം എന്നു ചര്‍ച്ച ചെയ്യാന്‍ നാളെ പാണക്കാട്ട് ലീഗ് ദേശീയ ഭാരവാഹികള്‍ യോഗം ചേരും.

പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് വന്നതിനു പിന്നാലെയാണ് ലീഗ് അടിയന്തരമായി നേതൃയോഗം വിളിച്ചു ചേര്‍ത്തത്. പ്രിയങ്കയുടെ നിലപാടിനോട് പാര്‍ട്ടിക്കു യോജിപ്പില്ലെന്ന് ലീഗ് നേനതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി നിലപാട് നാളെ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു് ബഷീര്‍ അറിയിച്ചു.

സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് ഭൂമി പൂജയെന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവര്‍ കുറിച്ചു.

ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് ദീനബന്ധുവായ രാമന്‍ എന്ന പേരിന്റെ സാരം. രാമന്‍ എല്ലാവരുടെയും ഉള്ളിലാണ്, രാമന്‍ എല്ലാവരോടും ഒപ്പമുണ്ട്. അവര്‍ വ്യക്തമാക്കി.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരംഗം രാമ ക്ഷേത്ര സംബന്ധമായി അഭിപ്രായം പരസ്യമായി പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com