വയോധികയ്ക്ക് ക്രൂരപീഡനം: ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് വനിതാ കമ്മീഷന്‍

ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് വനിതാ കമ്മിഷന്‍
വയോധികയ്ക്ക് ക്രൂരപീഡനം: ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് വനിതാ കമ്മീഷന്‍

കൊച്ചി: ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. സഹായം അഭ്യര്‍ഥിച്ച് ആരോഗ്യസാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജയ്ക്കു കത്ത് നല്‍കി. ഇന്നലെ ഉച്ചയോടെ എറണാകുളം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധയെ സന്ദര്‍ശിച്ച അധ്യക്ഷ, ഡോക്ടര്‍മാരില്‍ നിന്ന് തെളിവെടുത്തു. ഇത് സംബന്ധിച്ച് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടര്‍ വി.യു.കുര്യാക്കോസിന് നിര്‍ദേശം നല്‍കി. 

രാവിലെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജിയും ആശുപത്രി സന്ദര്‍ശിച്ചിരുന്നു. സംഭവം അറിഞ്ഞ കഴിഞ്ഞ ദിവസം രാത്രിതന്നെ വനിതാ കമ്മിഷന്‍ അധ്യക്ഷയും കമ്മിഷന്‍ അംഗവും ഇടപെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

അതേസമയം കോലഞ്ചേരിയില്‍ പഴന്തോട്ടം മനയത്തു പീടിക സ്വദേശിനിയായ വയോധികയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. 75 വയസുള്ള വയോധികയാണ് മാനഭംഗത്തിന് ഇരയാകുകയും ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പടെ ക്രൂരമായ ഉപദ്രവത്തിന് ഇരയാക്കപ്പെടുകയും ചെയ്തിരിക്കുന്നത്. 

ഞായറാഴ്ച പാങ്കോട് ഇരുപ്പച്ചിറയിലെ സുഹൃത്തായ ഒരു സ്ത്രീയുടെ വീട്ടിലെത്തി വിശ്രമിക്കുമ്പോഴാണ് ആക്രമണം. തുടര്‍ന്ന് ഇവരെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിട നിന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com