ഗർഭിണികൾക്ക് കോവിഡ് പരിശോധന നിർബന്ധം

ആർടിപിസിആർ, ട്രൂനാറ്റ്, ആന്റിജൻ തുടങ്ങി ഏതെങ്കിലും പരിശോധന നടത്തണം
ഗർഭിണികൾക്ക് കോവിഡ് പരിശോധന നിർബന്ധം

കൊച്ചി: ഗർഭിണികൾക്കു കോവിഡ് പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ പ്രസവ വാർഡുകൾ അടച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വൈറസ് ബാധ സ്ഥിരീകരിച്ചാൽ ചികിത്സാ കേന്ദ്രം അടയ്ക്കേണ്ടി വരുന്നതു ഗുരുതര പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുന്ന സാഹചര്യത്തിലാണ് പരിശോധന നിർബന്ധമാക്കുന്നത്.

കോവിഡ് ഇല്ലെന്ന് ഉറപ്പാക്കാൻ ആർടിപിസിആർ, ട്രൂനാറ്റ്, ആന്റിജൻ തുടങ്ങി ഏതെങ്കിലും പരിശോധന നടത്തണം. പരിശോധനയിൽ രോ​ഗം കണ്ടെത്തിയാൽ കോവിഡ് ആശുപത്രിയിലേക്കു മാറ്റും.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരെയും കണ്ടെയ്ൻമെന്റ് സോണി‍ൽ നിന്നുള്ളവരെയും പനി തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെയും സ്വകാര്യ ആശുപത്രികൾ  കയ്യൊഴിയുന്നതിനാൽ സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കാനുള്ള പുതിയ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com