തീന്‍മേശയിലെ പ്രിയവിഭവം കിട്ടാക്കനിയാകും ?; മത്തിയുടെ ക്ഷാമം തുടരുമെന്ന് ശാസ്ത്രജ്ഞര്‍ 

നിലവില്‍ സമുദ്ര കാലാവസ്ഥ പ്രജനനത്തിന് അനുയോജ്യമല്ലാത്തതാണ് കടലില്‍ മത്തിയുടെ ക്ഷാമം തുടരുന്നതിന് കാരണമെന്ന് സിഎംഎഫ്ആര്‍ഐ
തീന്‍മേശയിലെ പ്രിയവിഭവം കിട്ടാക്കനിയാകും ?; മത്തിയുടെ ക്ഷാമം തുടരുമെന്ന് ശാസ്ത്രജ്ഞര്‍ 

കൊച്ചി: ഈ വര്‍ഷവും മത്തിയുടെ ലഭ്യതയില്‍ കാര്യമായ വര്‍ധനയുണ്ടായേക്കില്ലെന്ന് ഗവേഷകര്‍. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെപ്പോലെ മത്തി ( ചാള)യുടെ ക്ഷാമം തുടരുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മത്തി പിടിക്കുന്നതില്‍ കൂടുതല്‍ കരുതല്‍ വേണമെന്നും ഇവര്‍ നിര്‍ദേശിച്ചു.

മത്തിയുടെ പ്രജനനത്തെ എല്‍നിനോ ദോഷകരമായി ബാധിച്ചിരുന്നു. അനുയോജ്യമായ അളവിലുള്ള പ്രജനനത്തിനും ശരിയായ രീതിയില്‍ വളര്‍ച്ചപ്രാപിക്കുന്നതിനും ഇത് തടസ്സമായി. നിലവില്‍ സമുദ്ര കാലാവസ്ഥ പ്രജനനത്തിന് അനുയോജ്യമല്ലാത്തതാണ് കടലില്‍ മത്തിയുടെ ക്ഷാമം തുടരുന്നതിന് കാരണമെന്ന് സിഎംഎഫ്ആര്‍ഐയിലെ ഉപരിതലമത്സ്യ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

ചെറിയ മത്തികളെ പിടിക്കുന്നത് ഒഴിവാക്കുകയും ഇതോടൊപ്പം തന്നെ, മുട്ടയിടാറായ തള്ളമീനുകളെയും പരമാവധി പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ വരുംവര്‍ഷങ്ങളില്‍ മത്തിയുടെ ഉത്പാദനം പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയൂവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com