യുഎന്‍എ ഫണ്ട് തിരിമറി കേസ്: ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലു പ്രതികള്‍ അറസ്റ്റില്‍

യുഎന്‍എ ഫണ്ട് തിരിമറി കേസ്: ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലു പ്രതികള്‍ അറസ്റ്റില്‍

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ഫണ്ട് തിരിമറിക്കേസില്‍ ഒന്നാം പ്രതിയും ദേശീയ പ്രസിഡന്റുമായ ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലു പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ഫണ്ട് തിരിമറിക്കേസില്‍ ഒന്നാം പ്രതിയും ദേശീയ പ്രസിഡന്റുമായ ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലു പ്രതികള്‍ അറസ്റ്റില്‍. ജാസ്മിന്‍ ഷായ്ക്ക് പുറമേ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഒന്നാം പ്രതിയുടെ ഡ്രൈവർ നിതിന്‍ മോഹന്‍, ഓഫിസ് സ്റ്റാഫ് പി ഡി ജിത്തു എന്നിവരെയുമാണ് തൃശൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കൃത്രിമ രേഖയുണ്ടാക്കി 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ മൂന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.ആഴ്ചകള്‍ക്ക് മുന്‍പ് യുഎന്‍എ ഫണ്ട് തിരിമറിക്കേസില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. അതേസമയം, 5 മുതല്‍ 7 വരെ പ്രതികളും സംസ്ഥാന ഭാരവാഹികളുമായ സുജനപാല്‍ അച്യുതന്‍, ബിബിന്‍ പൗലോസ്, എം വി സുധീര്‍ എന്നിവര്‍ക്ക് ജസ്റ്റിസ് സുനില്‍ തോമസ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക തട്ടിപ്പിന്റെ ഗുരുതര ആരോപണങ്ങളാണ് കേസ് ഡയറിയിലൂടെ വ്യക്തമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുളളവരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്. വാഹനങ്ങളും ഫ്‌ലാറ്റും ആശുപത്രിയും വാങ്ങാനുള്ള ഇടപാടുകളില്‍ സംശയകരമായ പണമിടപാടുകള്‍ നടന്നതായി അന്വേഷണ ഏജന്‍സി കോടതിയെ ബോധിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com