സംസ്ഥാനത്ത് ഇന്ന് 1195  പേര്‍ക്ക് കോവിഡ്;  സമ്പര്‍ക്കത്തിലൂടെ 971; രോഗമുക്തര്‍ 1234

സംസ്ഥാനത്ത് ഇന്ന് 1195    പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്ത് ഇന്ന് 1195  പേര്‍ക്ക് കോവിഡ്;  സമ്പര്‍ക്കത്തിലൂടെ 971; രോഗമുക്തര്‍ 1234

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 7 പേര്‍ കൂടി മരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോഴിക്കോട് ചോമ്പാല സ്വദേശി  66കാരനായ പുരുഷോത്തമന്‍, ഫറൂക്ക് 77കാരനായ പ്രഭാകരന്‍, കോഴിക്കോട് കക്കട്ട് 70കാരനായ മരയ്ക്കാര്‍ കുട്ടി, കൊല്ലത്ത് 58 വയസ്സുള്ള അബ്ദുള്‍ സലാം, കണ്ണൂര്‍ ഇരിക്കൂര്‍ 59 വയസ്സുള്ള യശോദ, കാസര്‍കോട് 76വയസ്സുള്ള അസൈനാര്‍ ഹാജി, തൃക്കാക്കര സ്വദേശി ജോര്‍ജ് ദേവസ്സി എന്നിവരാണ് മരിച്ചത്.

സമ്പര്‍ക്കത്തിലൂടെ  971 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. വിദേശത്ത് നിന്ന് എത്തിയ 66പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 125പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത കേസുകള്‍ 79എണ്ണമാണെന്നും പിണറായി പറഞ്ഞു

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്‌

തിരുവനന്തപുരം 274
മലപ്പുറം 167
കാസര്‍കോട് 128
എറണാകുളം 120
ആലപ്പുഴ 108
തൃശൂര്‍ 86
കണ്ണൂര്‍ 61
കോട്ടയം 51
കോഴിക്കോട് 39
പാലക്കാട് 41
ഇടുക്കി 39
പത്തനംതിട്ട 37
കൊല്ലം 30
വയനാട് 14

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്‌

തിരുവനന്തപുരം 528
കൊല്ലം 49
പത്തനംതിട്ട 46
ആലപ്പുഴ 60
കോട്ടയം 47
ഇടുക്കി 58
എറണാകുളം 35
തൃശൂര്‍ 51
പാലക്കാട് 13
മലപ്പുറം 77
കോഴിക്കോട് 72
വയനാട് 40
കണ്ണൂര്‍ 53
കാസര്‍കോട് 105

കഴിഞ്ഞ 24 മണിക്കൂറിൽ 25,096 സാംപിളുകൾ പരിശോധിച്ചു. 1,47,074 പേര്‍ നിരീക്ഷണത്തിൽ. 11,167 പേർ ആശുപത്രികളിൽ. 1444 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 4,17,939 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 6444 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർ‌വൈലൻസിൽ 1,30,614 സാംപിളുകൾ ശേഖരിച്ചു. 1980 എണ്ണം ഫലം വരാനുണ്ട്.

സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 515 ആയി. തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 274ൽ 248ഉം സമ്പർക്ക രോഗമാണ്. പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ രോഗവ്യാപന സാധ്യത കുറയുന്നു. എന്നാൽ അപകടാവസ്ഥ അയഞ്ഞിട്ടില്ല. ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഇന്നലെ 2011 പരിശോധന നടത്തി. 203 എണ്ണം പോസിറ്റീവ്. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ ആകാനുള്ള സാധ്യതയുണ്ട്. ഈ മൂന്നിടങ്ങളിലും പ്രതിരോധം ശക്തമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com