സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;  എറണാകുളത്ത് 60കാരന്‍ മരിച്ചു

എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന എളമക്കര പ്ലാശേരില്‍ പറമ്പില്‍ പി.ജി. ബാബു മരിച്ചു
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;  എറണാകുളത്ത് 60കാരന്‍ മരിച്ചു


കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന എളമക്കര പ്ലാശേരില്‍ പറമ്പില്‍ പി.ജി. ബാബു മരിച്ചു.  60 വയസായിരുന്നു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ ഐ വി ലാബിലേക്ക് അയച്ചു.

കടുത്ത പ്രമേഹവും അണുബാധയും മൂലം എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ബാബുവിനെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 29 നാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com