ഹെല്‍മറ്റ് ഇല്ല, രൂപമാറ്റം വരുത്തിയ ബൈക്കില്‍ കറക്കം, വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ പെണ്‍കുട്ടിക്ക് 20,500രൂപ പിഴ

മോട്ടര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണ് നടപടി സ്വീകരിച്ചത്
ഹെല്‍മറ്റ് ഇല്ല, രൂപമാറ്റം വരുത്തിയ ബൈക്കില്‍ കറക്കം, വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ പെണ്‍കുട്ടിക്ക് 20,500രൂപ പിഴ

ആയൂര്‍: ഹെല്‍മറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെണ്‍കുട്ടിക്ക് 20,500 രൂപ പിഴ. രൂപമാറ്റം വരുത്തിയ ബൈക്ക് പെണ്‍കുട്ടി ഓടിക്കുന്ന വിഡിയോ വൈറലായിരുന്നു. മോട്ടര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണ് നടപടി സ്വീകരിച്ചത്. 

പെണ്‍കുട്ടിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കുകയും 20,500 രൂപ പിഴ ചുമത്തുകയും ചെയ്തു. ഗിയര്‍ ഇല്ലാത്ത സ്‌കൂട്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സാണ് പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതുപയോഗിച്ച് ഗിയര്‍ ഉള്ള ബൈക്ക് ഓടിച്ചതിന് പതിനായിരം, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് പതിനായിരം, ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് അഞ്ഞൂറു രൂപയും ചേര്‍ത്താണ് 20,500 രൂപ പിഴ ചുമത്തിയത്. 

ഹെല്‍മറ്റ് ഇല്ലാതെ പെണ്‍കുട്ടി ബൈക്ക് ഓടിക്കുന്നതായുള്ള പരാതി വിഡിയോ സഹിതം മോട്ടര്‍ വാഹന വകുപ്പിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com