28 വർഷത്തെ പക, അച്ഛനെ കൊന്ന കേസിൽ കോടതി വെറുതെ വിട്ടയാളെ മകൻ കുത്തിക്കൊന്നു

കള്ളുവാങ്ങാൻ നിന്ന സുധനെ  ഷാപ്പിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊല്ലുകയായിരുന്നു
28 വർഷത്തെ പക, അച്ഛനെ കൊന്ന കേസിൽ കോടതി വെറുതെ വിട്ടയാളെ മകൻ കുത്തിക്കൊന്നു

തൃശൂർ; 28 വർഷം മുൻപ് അച്ഛനെ കൊലപ്പെടുത്തിയ ആളെ മകൻ കുത്തിക്കൊന്നു. പുളിഞ്ചോട് മഞ്ചേരി വീട്ടിൽ സുധനാണ് (54) മരിച്ചത്. സംഭവത്തിൽ വരന്തരപ്പിള്ളി കീടായി രതീഷി(36)നെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളുവാങ്ങാൻ നിന്ന സുധനെ  ഷാപ്പിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊല്ലുകയായിരുന്നു. തൃശൂർ ചെങ്ങാലൂരിൽ ചൊവ്വാഴ്ച വൈകിട്ട് 6.30-നായിരുന്നു സംഭവം.

മൂന്നുപേരോടൊപ്പം ഓട്ടോറിക്ഷയിലെത്തിയ രതീഷ് ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. മൂന്നുപേർ ഓട്ടോയിൽ ഇരുന്നിരുന്നതായി നാട്ടുകാർ പറയുന്നു. കുത്തിയശേഷം സുധനെ തള്ളി ഷാപ്പിനുള്ളിലേക്കിട്ട രതീഷ് ഓട്ടോറിക്ഷയിൽക്കയറി രക്ഷപ്പെട്ടു. തുടർന്ന് വരന്തരപ്പിള്ളിയിലെത്തിയ പ്രതികൾ ഒരു കടയിൽ ഇരുന്നു. വിവരമറിഞ്ഞെത്തിയ വരന്തരപ്പിള്ളി പോലീസ് ഇവരെ ഓടിച്ച് പിടിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ രതീഷ് വരന്തരപ്പിള്ളി സ്റ്റേഷനിലെ റൗഡിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ്.

ഇരുപത്തിയെട്ടു വര്‍ഷം മുമ്പുള്ള പകയാണ് കൊലയില്‍ കലാശിച്ചത്. രതീഷിന്റെ അച്ഛന്‍ രവിയെ കൊലപ്പെടുത്തിയ കേസില്‍ സുധന്‍ പ്രതിയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ട ശേഷം നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് പൊലീസ് പറഞ്ഞു. സുധനെ കൊലപ്പെടുത്തുമെന്ന് നാട്ടുകാരോട് ഇടയ്ക്കിടെ രതീഷ് പറയുമായിരുന്നു. നെഞ്ചില്‍ ആഴത്തിലുള്ള എട്ടു കുത്തുകളുണ്ട്. ഓട്ടോയില്‍ വന്ന കൂട്ടാളികളായ രണ്ടു പേരേയും പൊലീസ് പിടികൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com