കോഴിവിലയുടെ പേരിൽ തർക്കം; കടയുടമ കാറിന്റെ ബോണറ്റിൽ കുടുങ്ങി, മുന്നോട്ടുപോയത് നൂറുമീറ്ററോളം

വണ്ടിയെടുത്ത് പോകാൻ ശ്രമിച്ചയാളെ കടയുടമ തടയുകയും ബോണറ്റിൽ ചാടിക്കേറുകയുമായിരുന്നു
കോഴിവിലയുടെ പേരിൽ തർക്കം; കടയുടമ കാറിന്റെ ബോണറ്റിൽ കുടുങ്ങി, മുന്നോട്ടുപോയത് നൂറുമീറ്ററോളം

കൊച്ചി; കോഴിവാങ്ങാൻ എത്തിയ ആളുമായുണ്ടായ തർക്കം രൂക്ഷമായതോടെ കടയുടമ കാറിന്റെ ബോണറ്റിൽ കുടുങ്ങി. കോഴി വിലയുടെ പേരിലുണ്ടായ തർക്കമാണ് നാടകീയ നീക്കങ്ങൾക്ക് കാരണമായത്. വണ്ടിയെടുത്ത് പോകാൻ ശ്രമിച്ചയാളെ കടയുടമ തടയുകയും ബോണറ്റിൽ ചാടിക്കേറുകയുമായിരുന്നു. ഇയാളെയും കൊണ്ട് നൂറ് മീറ്ററോളം മുന്നോട്ടു പോയ ശേഷമാണ് കാർനിന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് പാത്തിപ്പാലത്തായിരുന്നു സംഭവം.  തുടർന്ന്കടയുടമ അല്ലപ്ര തോട്ടപ്പാടൻകവല മുണ്ടയ്ക്കൽ റിയാസിന് വയറിനു പരുക്കേറ്റു.

കൊഴിയെ വാങ്ങാൻ എത്തിയ ആൾ  ഒരു കോഴിയെ ജീവനോടെയും ഒന്നിനെ കഷണങ്ങളാക്കിയും വേണമെന്നു പറഞ്ഞു. 250 രൂപയാണ് വിലയെന്നു പറഞ്ഞപ്പോൾ തർക്കമുന്നയിച്ച് കോഴിയെ കടയിൽ ഉപേക്ഷിച്ച് ഇദ്ദേഹം കാറിൽ കയറി  പോകാൻ ശ്രമിച്ചു. തുടർന്ന് താൻ മുന്നിൽ നിന്നു തടഞ്ഞുവെന്നാണ് റിയാസ് പറയുന്നത്. കാർ മുന്നോട്ടെടുത്തപ്പോൾ വീഴാതിരിക്കാൻ കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറിയിരുന്നു. എന്നിട്ടും നിർത്താതെ മീറ്ററുകളോളം ഓടിയ ശേഷമാണ് കാർ നിർത്തിയത്. താഴെ വീണിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നെന്ന് റിയാസ് പറഞ്ഞു. ഇതിനെ തുടർന്ന് റിയാസിന് വയറിന് പരുക്കേൽക്കുകയും വാച്ച് പൊട്ടിപ്പോവുകയും ചെയ്തു. പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com