യുവതിയുമായി ഫോണിലൂടെ സൗഹൃ‌ദം  സ്ഥാപിച്ചു; കിടപ്പു  മുറിയിലെ രഹസ്യ  അറയിൽ നിന്ന് ഭർത്താവറിയാതെ 25 പവൻ കവർന്നു; യുവാവ് അറസ്റ്റിൽ

യുവതിയുമായി ഫോണിലൂടെ സൗഹൃ‌ദം  സ്ഥാപിച്ചു; കിടപ്പു  മുറിയിലെ രഹസ്യ  അറയിൽ നിന്ന് ഭർത്താവറിയാതെ 25 പവൻ കവർന്നു; യുവാവ് അറസ്റ്റിൽ
യുവതിയുമായി ഫോണിലൂടെ സൗഹൃ‌ദം  സ്ഥാപിച്ചു; കിടപ്പു  മുറിയിലെ രഹസ്യ  അറയിൽ നിന്ന് ഭർത്താവറിയാതെ 25 പവൻ കവർന്നു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കിടപ്പു മുറിയിലെ രഹസ്യ അറയിൽ നിന്ന് 25 പവൻ കവർന്ന യുവാവ് അറസ്റ്റിൽ. കുളപ്പട വാലൂക്കോണം സുഭദ്ര ഭവനിൽ രാജേഷ് (32) ആണ് പിടിയിലായത്. വിതുര അടിപറമ്പ് സ്വദേശിനിയുടെ വീട്ടിലാണു കവർച്ച നടന്നത്. 

ബന്ധു സൂക്ഷിക്കാൻ എൽപ്പിച്ച സ്വർണമാണ് രാജേഷ് കവർന്നത്. യുവതിയും ഭർത്താവും ചികിത്സാ ആവശ്യത്തിനായി തിരുവനന്തപുരത്തു പോയ ദിവസമാണു മോഷണം. ഭർത്താവിന്റെ അമ്മ വീട്ടിൽ എത്തിയപ്പോഴാണ്  വിവരം അറിഞ്ഞത്.

വീടു കുത്തിപ്പൊളിക്കാതെ നടന്ന മോഷണത്തിൽ അസ്വഭാവികത തോന്നിയ പൊലീസ് വീട്ടുകാരെ  നിരന്തരം ചോദ്യം ചെയ്യുകയും യുവതിയുടെ ഫോൺ കോൾ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്. അനവധി കേസുകളിൽ പ്രതിയായ രാജേഷ് ഫോൺ മുഖേന യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. 

തുടർന്ന് നിരന്തരം ഭീഷണിപ്പെടുത്തി പണം  വാങ്ങി. വാഹനം വാങ്ങാൻ 10 ലക്ഷം രൂപ വേണമെന്നും തന്നില്ലെങ്കിൽ ഭർത്താവിനെ എല്ലാ വിവരവും അറിയിക്കുമെന്നും  ഭീഷണിപ്പെടുത്തിയതോടെ  യുവതി കിടപ്പു മുറിയിൽ ടൈലിനടിയിൽ സ്വർണം സൂക്ഷിച്ചിട്ടുള്ള കാര്യം വെളിപ്പെടുത്തി.

യുവതിയും ഭർത്താവും പുറത്തു പോയ സമയത്ത് വീടിന്റെ പിൻവാതിൽ പൂട്ടാതെ കവർച്ചയ്ക്ക് സൗകര്യം ചെയ്തു കൊടുത്തു. സ്വർണം തൊളിക്കോട്, ആര്യനാട്, വിതുര ഭാഗങ്ങളിൽ പലയിടത്തായി  പണയം വച്ചു രാജേഷ് പത്ത് ലക്ഷത്തിന്റെ കാർ വാങ്ങി. സ്വർണവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. വിതുര ഇൻസ്പെക്ടർ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com