കനത്തമഴയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള മരമുത്തശ്ശി  കടപുഴകി വീണു; വീഴ്ചയിലും ആര്‍ക്കും നാശം വിതയ്ക്കാതെ 'ഓര്‍മ്മയായി'

കനത്തമഴയില്‍ കായംകുളത്ത് നൂറ്റാണ്ടുകള്‍ പഴക്കമുളള മരമുത്തശ്ശി കടപുഴകി വീണു.
കനത്തമഴയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള മരമുത്തശ്ശി  കടപുഴകി വീണു; വീഴ്ചയിലും ആര്‍ക്കും നാശം വിതയ്ക്കാതെ 'ഓര്‍മ്മയായി'

ആലപ്പുഴ: കനത്തമഴയില്‍ കായംകുളത്ത് നൂറ്റാണ്ടുകള്‍ പഴക്കമുളള മരമുത്തശ്ശി കടപുഴകി വീണു. എരുവ ക്ഷേത്രത്തിനു പടിഞ്ഞാറ് മാവിലേത്ത് ജംഗ്ഷനില്‍ നിന്ന അരയാലും മാവുമാണ് (ആത്മാവ്) കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ശേഷം ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞുവീണത്. 

മൂന്ന് റോഡുകളുടെ മധ്യഭാഗത്ത് പ്രൗഢിയോടെ തല ഉയര്‍ത്തി വഴികാട്ടിയായി നിന്ന മരമുത്തശ്ശിയാണ് മറിഞ്ഞുവീണത്. ഒരു വശത്ത് നിരവധി കുട്ടികള്‍ പഠിക്കുന്ന മാവിലേത്ത് ഗവ. എല്‍പി സ്‌കൂളും മറുവശത്ത് നിരവധി വീടുകളുമാണ്. എന്നാല്‍  വീഴ്ചയിലും ആര്‍ക്കും നാശം വിതച്ചില്ല മരമുത്തശ്ശി. അര്‍ധരാത്രിയില്‍ കടപുഴകി റോഡിലേക്കു തന്നെ മറിഞ്ഞുവീഴുകയായിരുന്നു.

മാവിന്റെയും ആലിന്റെയും സൗഹ്യദവാസം കൊണ്ടുതന്നെയാവണം, മാവിലേത്ത് എന്ന പേരില്‍ പ്രദേശം വര്‍ഷങ്ങളായി അറിയപ്പെടുന്നത്. പ്രദേശത്തെ ഏറ്റവും പ്രായമായവര്‍ക്ക് പോലും ഓര്‍മ്മയില്‍ മരമുത്തശ്ശിയുടെ പ്രായം പറയാനാകുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com