കാത്ത് നിൽക്കരുത്; അപകട സാധ്യത തോന്നിയാൽ ഈ നമ്പറിൽ വിളിക്കണമെന്ന് മുഖ്യമന്ത്രി

കാത്ത് നിൽക്കരുത്; അപകട സാധ്യത തോന്നിയാൽ ഈ നമ്പറിൽ വിളിക്കണമെന്ന് മുഖ്യമന്ത്രി
കാത്ത് നിൽക്കരുത്; അപകട സാധ്യത തോന്നിയാൽ ഈ നമ്പറിൽ വിളിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്ന് സംസ്ഥാന സർക്കാർ. അപകട സാധ്യത തോന്നിയാൽ കാത്തു നിൽക്കാതെ എത്രയും പെട്ടെന്ന് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് സർക്കാർ വ്യക്തമാക്കി. 

കൺട്രോൾ റൂമിൽ ബന്ധപ്പെടാൻ അതാത് ജില്ലകളുടെ STD കോഡ് ചേർത്ത് 1077 എന്ന നമ്പറിൽ വിളിക്കണം. സത്വരമായ ഇടപെടലുകൾ വലിയ ദുരന്തങ്ങൾ ഒഴിവാക്കും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും സർക്കാർ കൂട്ടിച്ചേർത്തു. 

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശം നൽകിയിരുന്നു. 

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും നാളെ ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഈ ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com