കോവിഡ് ബാധിച്ച ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു 

ഹൃദയാഘാതത്തെ തുടർന്നാണ് സുധീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചു
കോവിഡ് ബാധിച്ച ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു 

ആലപ്പുഴ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചേർത്തല സ്വദേശി മരിച്ചു. ചേർത്തല പാണാവള്ളി പഞ്ചായത്ത് 11ാം വാർഡിൽ ശ്രീകണ്ഠേശ്വരം അകത്തുട്ട് വീട്ടിൽ സുധീർ (64) ആണ് മരിച്ചത്. 

ഹൃദയാഘാതത്തെ തുടർന്നാണ് സുധീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളെ മുഴുവൻ നിരീക്ഷണത്തിലാക്കിയെന്ന് പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ പ്രദീപ് കൂടയ്ക്കൽ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com