യാത്രക്കാരെ കുത്തിനിറച്ച് ഓടിയ ബസ് നാട്ടുകാര്‍ തടഞ്ഞു ; റോഡില്‍ കിടന്ന് യാത്രക്കാരിയുടെ പ്രതിഷേധം ; റോഡില്‍ നാടകീയസംഭവങ്ങള്‍

തങ്ങള്‍ക്ക് പോകാന്‍ സാധിച്ചില്ലെങ്കില്‍ ആരും പോകേണ്ട എന്ന് പറഞ്ഞ് യാത്രക്കാരില്‍ ചിലര്‍ റോഡില്‍ ഇറങ്ങി മറ്റു വാഹനങ്ങളും തടഞ്ഞു
യാത്രക്കാരെ കുത്തിനിറച്ച് ഓടിയ ബസ് നാട്ടുകാര്‍ തടഞ്ഞു ; റോഡില്‍ കിടന്ന് യാത്രക്കാരിയുടെ പ്രതിഷേധം ; റോഡില്‍ നാടകീയസംഭവങ്ങള്‍


കൊച്ചി : സാമൂഹിക അകലം പാലിക്കാതെ കൂടുതല്‍ യാത്രക്കാരെ കയറ്റി യാത്ര ചെയ്ത ദീര്‍ഘദൂര ബസ് നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് യാത്രക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബസിലെ യാത്രക്കാരി ഇറങ്ങി റോഡിനു വട്ടം കിടന്നതോടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. 

ഇന്നലെ രാവിലെയാണ് വൈക്കം - എറണാകുളം റൂട്ടില്‍ ഓടുന്ന ദീര്‍ഘദൂര ബസ് പുത്തന്‍കാവ് കവലയ്ക്ക് സമീപമാണ് നാട്ടുകാര്‍ തടഞ്ഞത്. പൊലീസ് എത്തിയാല്‍ മാത്രമേ ബസ് വിടൂ എന്ന് നാട്ടുകാര്‍ അറിയിച്ചതോടെ തങ്ങള്‍ക്ക് പോകാന്‍ സാധിച്ചില്ലെങ്കില്‍ ആരും പോകേണ്ട എന്ന് പറഞ്ഞ് യാത്രക്കാരില്‍ ചിലര്‍ റോഡില്‍ ഇറങ്ങി മറ്റു വാഹനങ്ങളും തടഞ്ഞു. 

ഇതിനിടെയാണ് ഒരു യാത്രക്കാരി റോഡിനു വട്ടം കിടന്നത്. പൊലീസ് എത്തി ബസില്‍ ഇരുന്നു പോകാന്‍ കഴിയുന്നത്ര ആളുകളെ മാത്രം ഉള്‍പ്പെടുത്തി യാത്ര തുടരാന്‍ അനുവദിച്ചതോടെയാണ് പ്രശ്‌നം അവസാനിച്ചത്. സര്‍ക്കാര്‍ മാനദണ്ഡം പാലിക്കാതെ കൂടുതല്‍ യാത്രക്കാരെ കയറ്റിയതിനു ബസിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെ ഉദയംപേരൂര്‍ പൊലീസ് കേസെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com