24 മണിക്കൂറിനിടയില്‍ ഉയര്‍ന്നത് ആറടി, മഴ കനത്താല്‍ 20 ദിവസം കൊണ്ട് ഇടുക്കി നിറയും 

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയും നീരൊഴുക്ക് ശക്തമായി തുടരുകയും ചെയ്താല്‍ 20 ദിവസത്തിനുള്ളില്‍ പരമാവതി സംഭരണ ശേഷിയായ 2403 അടിയിലേക്ക് ജലനിരപ്പെത്തും
24 മണിക്കൂറിനിടയില്‍ ഉയര്‍ന്നത് ആറടി, മഴ കനത്താല്‍ 20 ദിവസം കൊണ്ട് ഇടുക്കി നിറയും 

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ ജലനിരപ്പ് ഉയര്‍ന്നത് ആറടി. കഴിഞ്ഞ നാല് ദിവസത്തിന് ഇടയില്‍ 12 അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. കനത്ത മഴ തുടരുകയാണ് എങ്കില്‍ 20 ദിവസത്തിനുള്ളില്‍ ഇടുക്കി ഡാം നിറയും എന്നാണ് വിലയിരുത്തല്‍. 

2354.12 ആണ് ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് പരിഗണിച്ച് ഇടുക്കിയില്‍ വൈദ്യുതോല്‍പാദനത്തിന്റെ അളവ് കൂട്ടി. ഇടുക്കി, കക്കി, ഇടമലയാര്‍, ബാണാസുര സാഗര്‍, ഷോളയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും നിലവില്‍ അപകട ഭീഷണി ഇല്ല. 

എന്നാല്‍, അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയും നീരൊഴുക്ക് ശക്തമായി തുടരുകയും ചെയ്താല്‍ 20 ദിവസത്തിനുള്ളില്‍ പരമാവതി സംഭരണ ശേഷിയായ 2403 അടിയിലേക്ക് ജലനിരപ്പെത്തും. 22.64 സെന്റീമീറ്റര്‍ മഴയാണ് ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ പെയ്തതില്‍ ഉയര്‍ന്ന കണക്കാണ് ഇത്. 

നിലവില്‍ ഇടുക്കി അണക്കെട്ടില്‍ സംഭരണ ശേഷിയുടെ 63 ശതമാനം വെള്ളം മാത്രമാണുള്ളത്. 27 അടി കൂടി ജലനിരപ്പ് ഉയര്‍ന്നാണ് ഡാം തുറക്കേണ്ട സാഹചര്യം വരും. 2018 ഓഗസ്റ്റ് 9ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2402 അടി പിന്നിട്ടപ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഒരു മാസത്തിന് ശേഷമാണ് ഇത് താഴ്ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com