അപകടം വിതച്ചത് ടേബിള്‍ ടോപ് റണ്‍വേ? പൈലറ്റുമാരുടെ പേടിസ്വപ്നം

അനുകൂല കാലാവസ്ഥയിലും ടേബിള്‍ ടോപ് റണ്‍വേയില്‍ വിമാനം ഇറക്കുക എന്നതും ഏറെ സാഹസകരമാണ്
അപകടം വിതച്ചത് ടേബിള്‍ ടോപ് റണ്‍വേ? പൈലറ്റുമാരുടെ പേടിസ്വപ്നം

കോഴിക്കോട്: അപകട സാധ്യത ഏറെയുള്ള ടേബിള്‍ ടോപ് റണ്‍വേ പലപ്പോഴും പൈലറ്റുമാരുടെ പേടി സ്വപ്‌നമാണ്. അനുകൂല കാലാവസ്ഥയിലും ടേബിള്‍ ടോപ് റണ്‍വേയില്‍ വിമാനം ഇറക്കുക എന്നതും ഏറെ സാഹസകരമാണ്. കരിപ്പൂരും ലാന്‍ഡിങ് ശ്രമകരമായ വിമാനത്താവളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

താഴ് വരയുടെ നടുക്ക് കുന്നില്‍പുറം ചെത്തിമിനുക്കി മേശപ്പുറം പോലെ നിര്‍മിച്ചതാണ് കരിപ്പൂരിലെ റണ്‍വേ. ഒന്ന് തെന്നിയാല്‍ മേശപ്പുറത്ത് നിന്നെന്ന പോലെ താഴേക്ക് വീഴും. ടേബിള്‍ ടോപ് റണ്‍വേകളില്‍ പൈലറ്റിന് റണ്‍വേ കാണാന്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്. കോക്പിറ്റില്‍ നിന്നുമുള്ള പൈലറ്റിന്റെ കാഴ്ചയില്‍ ഒന്നുകില്‍ റണ്‍വേ യാഥാര്‍ഥ്യത്തില്‍ നിന്ന് ദൂരെയായി കാണുക, അല്ലെങ്കില്‍ അടുത്ത് കാണുക...റണ്‍വേ ഇല്യൂഷന്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. 

ടേബിള്‍ ടോപ്പ് റണ്‍വേകളില്‍ 11,000 അടി ഉയരത്തില്‍ പൈലറ്റിന് റണ്‍വേ കാണാനായാല്‍ മാത്രമാണ് ലാന്‍ഡിങ്ങിന് അനുമതി ലഭിക്കുക. മംഗലാപുരം വിമാനാപകടത്തിന് കാരണമായ ഘടകങ്ങളില്‍ ഒന്ന് ടേബിള്‍ ടോപ് റണ്‍വേയാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. 

കരിപ്പൂരില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് പൈലറ്റിന് കാഴ്ച നഷ്ടപ്പെട്ടതാവാം എന്നും വിലയിരുത്തപ്പെടുന്നുണ്ട്. കാഴ്ച നഷ്ടപ്പെട്ട് റണ്‍വേയുടെ കൃത്യമായ സ്ഥലത്ത് ലാന്‍ഡ് ചെയ്യാതെ മുന്നിലായി ലാന്‍ഡ് ചെയ്താല്‍ ഓടാന്‍ സ്ഥലം തികയാതെ വരും. റണ്‍വേ കടന്ന് അപകടത്തിലേക്കും അത് എത്തിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com