കോവിഡ് പ്രതിസന്ധി; എംസിഎ പ്രവേശന പരീക്ഷ റദ്ദാക്കി

വിദ്യാർത്ഥികളുടെ യോ​ഗ്യത പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക്ലിസ്റ്റ് തയ്യാറാക്കുക
കോവിഡ് പ്രതിസന്ധി; എംസിഎ പ്രവേശന പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് എംസിഎ പ്രവേശന പരീക്ഷ റദ്ദാക്കി. എഐസിടിഇ അം​ഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള 2020-21 വർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് റെ​ഗുലർ (എംസിഎ റെ​​ഗുലർ) പ്രവേശന പരീക്ഷയാണ് റ​ദ്ദാക്കിയത്. വിദ്യാർത്ഥികളുടെ യോ​ഗ്യത പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക്ലിസ്റ്റ് തയ്യാറാക്കുക. ഓ​ഗസ്റ്റ് 31 ന് മുമ്പ് യോ​ഗ്യത നേടിയവരെ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയുള്ളൂ. വിശദ വിവരങ്ങൾ wwwibscenetre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2560363,64 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com