തേജസ്വിനിയും ചന്ദ്രഗിരിപ്പുഴയും കരകവിഞ്ഞൊഴുകുന്നു; കാസര്‍കോട് മഴക്കെടുതി രൂക്ഷം (വീഡിയോ)

ഇന്നും നാളെയും ജില്ലയില്‍ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
തേജസ്വിനിയും ചന്ദ്രഗിരിപ്പുഴയും കരകവിഞ്ഞൊഴുകുന്നു; കാസര്‍കോട് മഴക്കെടുതി രൂക്ഷം (വീഡിയോ)

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കടുത്ത മഴ തുടരുന്നു. നദികള്‍ കരകവിഞ്ഞു. ഇന്നും നാളെയും ജില്ലയില്‍ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തേജസ്വിനി നദി കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

നീലേശ്വരം മുനിസിപ്പാലിറ്റിയിലെ നീലായി, പാലയി, ചാത്തമത്ത് പോടോത്തുരുത്തി, കാര്യങ്കോട്, മുണ്ടെമ്മാട് പ്രദേശങ്ങളില്‍ വെള്ളം കയറി. ഈ ഭാഗങ്ങളിലെ കുടുംബങ്ങളെ ബന്ധു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചന്ദ്രഗിരി പുഴ, ചൈത്രവാഹിനി പുഴയിലും നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. 

വെള്ളരിക്കുണ്ട് താലൂക്കില്‍ 11 വീടുകള്‍ ഭാഗീകമായി തകര്‍ന്നു.  കാര്യങ്കോട് പുഴയുടെ കരയില്‍ താമസിക്കുന്ന ചില വീട്ടുകാര്‍ റവന്യു അധികൃതരുടെ നിര്‍ദേശം അവഗണിച്ച് കൊണ്ട് ആ പ്രദേശങ്ങളില്‍ തുടരുന്നതായും ഇവര്‍ എത്രയും പെട്ടെന്ന് മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com