ഭാര്യയെ വെട്ടിക്കൊന്നു ; അതിഥി തൊഴിലാളി ജീവനൊടുക്കി

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നൂലേലിയിലാണ് സംഭവം. അതിഥി തൊഴിലാളിയും ഭാര്യയുമാണ് മരിച്ചത്. 

ഒഡീഷ സ്വദേശി വിഷ്ണുക്കാര പ്രധാന്‍ ആണ് തൂങ്ങിമരിച്ചത്. ഭാര്യ സിലക്കാര പ്രധാനെ വെട്ടേറ്റു മരിച്ച നിലയിലും കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിശേഷം വിഷ്ണുക്കാര ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

കൊലപാതക കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com