വിമാനാപകടം; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങളെല്ലാം കണ്ണൂരിൽ

ജിദ്ദയില്‍ നിന്നുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി
വിമാനാപകടം; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങളെല്ലാം കണ്ണൂരിൽ

കോഴിക്കോട്: വിമാനാപകടത്തെ തുടർന്ന് കരിപ്പൂരിലേക്കുള്ള വിമാനങ്ങൾ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനം. കരിപ്പുരിലേക്കുള്ള ഫ്ലൈ ദുബായ് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കും. വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ ജിദ്ദയില്‍ നിന്നുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പൂരിലിറങ്ങേണ്ട ജിദ്ദയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് രാത്രി 9.20ഓടെ നെടുമ്പാശേരിയിലിറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com