വീണ്ടും കോവിഡ് മരണം ; കൂത്തുപറമ്പ് സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ മരിച്ചു

വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
വീണ്ടും കോവിഡ് മരണം ; കൂത്തുപറമ്പ് സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി സി രാഘവൻ ആണ് കോവിഡ് ബാധിച്ച് മരിച്ചത്. 71 വയസായിരുന്നു. 

വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഇദ്ദേഹത്തിന് കോവിഡും സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

കണ്ണൂർ ജില്ലയിൽ ഇന്നലെ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3 പേർക്കു സമ്പർക്ക ബാധയാണ്. ചികിത്സയിലായിരുന്ന 24 പേർ കോവിഡ് നെഗറ്റീവായി വീടുകളിലേക്കു മടങ്ങി. ജില്ലയിൽ നിലവിൽ 9679 പേരാണ് നിരീക്ഷണത്തിലുള്ളത് .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com