കൊല്ലത്ത് ​ചികിത്സ കിട്ടാതെ ​ഗർഭസ്ഥ ശിശു മരിച്ചു; പിന്നാലെ അമ്മയും; ചികിത്സാ പിഴവെന്ന് ആരോപണം

കൊല്ലത്ത് ​ചികിത്സ കിട്ടാതെ ​ഗർഭസ്ഥ ശിശു മരിച്ചു; പിന്നാലെ അമ്മയും; ചികിത്സാ പിഴവെന്ന് ആരോപണം
കൊല്ലത്ത് ​ചികിത്സ കിട്ടാതെ ​ഗർഭസ്ഥ ശിശു മരിച്ചു; പിന്നാലെ അമ്മയും; ചികിത്സാ പിഴവെന്ന് ആരോപണം

കൊല്ലം: കരുനാഗപ്പള്ളിയിൽ ചികിത്സ കിട്ടാതെ ഗർഭസ്ഥ ശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നജ്മയാണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

വടക്കൻ മൈനാഗപ്പള്ളി സ്വദേശിനിയായ നജ്മയെ ജൂലൈ 29നാണ്  പ്രസവത്തിനായി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പ്രസവ മുറിയിലേക്ക് മാറ്റിയെങ്കിലും കൃത്യമായ പരിചരണം കിട്ടിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പതിനഞ്ച് മണിക്കൂറിന് ശേഷം കടുത്ത വേദനയും രക്തസ്രാവവും ഉണ്ടാകാൻ തുടങ്ങിയതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റാൻ സ്വകാര്യ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടുവെന്ന് ബന്ധുക്കൾ പറയുന്നു.  

പ്രസവിക്കുന്നതിന് മുൻപ് തന്നെ കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന നജ്മ ഇന്ന് വെളുപ്പിനാണ് മരണമടഞ്ഞത്. സ്വകാര്യ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ബന്ധുക്കൾ  ആരോപിക്കുന്നു. ബന്ധുക്കളുടെ  പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. 

സംഭത്തെ കുറിച്ച് കരുനാഗപ്പള്ളി ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ  അന്വേഷണം ആവശ്യപ്പെട്ട്  നജ്മയുടെ ബന്ധുക്കൾ  മുഖ്യമന്ത്രിക്ക് പരാതി നൽകും. അതേസമയം ചികിത്സ പിഴവ് സംഭവിച്ചിട്ടില്ലന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com