തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കിൽ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം; അന്വേഷണം 

കാട്ടാക്കടയിൽ ഒരു വീടിന്റെ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  കാട്ടാക്കടയിൽ ഒരു വീടിന്റെ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തി. കാട്ടാക്കട കള്ളിക്കാട് സ്വദേശി വിജയന്റെ വീടിനോട് ചേർന്നുള്ള കുഴിയിൽ വീണുകിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

കോഴിക്കോട് സ്വദേശി ജോസഫ് കിഷോറിന്റേതാണ് മൃതദേഹം. 58 വയസ് പ്രായമുണ്ടായിരുന്നു. മദ്യലഹരിയിൽ കുഴിയിൽ വീണതാണെന്നാണ് പൊലീസിന്റെ സംശയം. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com