പരന്നൊഴുകി മീനച്ചിലാര്‍, വെളളപ്പൊക്ക കെടുതിയില്‍ കോട്ടയം; ജില്ലയുടെ ആകാശ കാഴ്ചകള്‍ (വീഡിയോ)

ഇത്തവണത്തെ കാലവര്‍ഷത്തില്‍ ഇതുവരെ ഏറ്റവുമധികം വെളളപ്പൊക്ക കെടുതി നേരിട്ട ജില്ല കോട്ടയമാണ്
പരന്നൊഴുകി മീനച്ചിലാര്‍, വെളളപ്പൊക്ക കെടുതിയില്‍ കോട്ടയം; ജില്ലയുടെ ആകാശ കാഴ്ചകള്‍ (വീഡിയോ)

കോട്ടയം: ഇത്തവണത്തെ കാലവര്‍ഷത്തില്‍ ഇതുവരെ ഏറ്റവുമധികം വെളളപ്പൊക്ക കെടുതി നേരിട്ട ജില്ല കോട്ടയമാണ്. മീനച്ചിലാറ്റില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതാണ് കോട്ടയം ജില്ലയില്‍ ദുരിതം വിതച്ചത്. കോട്ടയം ജില്ലയിലെ വെളളപ്പൊക്ക കെടുതിയുടെ രൂക്ഷത വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ വരെ വെളളം കയറുന്ന സ്ഥിതി ഉണ്ടായി. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിലാണ് സ്ഥിതി രൂക്ഷം. പേരൂര്‍, നീലിമംഗലം, നാഗമ്പടം മേഖലയിലും വെളളപ്പൊക്ക ഭീഷണി നിലനില്‍ക്കുകയാണ്.

കോട്ടയം നഗരസഭ മേഖലയില്‍ നാഗമ്പടം, കാരാപ്പുഴ, ചുങ്കം, ഇല്ലിക്കല്‍, താഴത്തങ്ങാടി, പാറപ്പാടം, പുളിക്കമറ്റം, വേളൂര്‍ തുടങ്ങിയ മേഖലകളില്‍ വെളളം കയറിയ നിലയിലാണ്. പാറപ്പാടം ക്ഷേത്രം വെളളത്തില്‍ മുങ്ങി. 

പാറേക്കടവ്, പായിക്കാട്, ചാമേലിക്കൂഴി, പുളിമൂട്, ഖാദിപ്പടി, വെച്ചൂര്‍ക്കവല, പൂവത്തുംമൂട്, അരയിരം, കിണറ്റിന്‍മൂട്, പുന്നത്തുറ, കമ്പനിക്കടവ്, താഴത്തുകുടി, കക്കയം, പീച്ചുകുഴി എന്നിവിടങ്ങളിലെ 20 വീടുകളില്‍ വെള്ളം കയറി. കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളില്‍ ഉള്‍പ്പെടെ വെള്ളം കയറി. തിരുവാര്‍പ്പ് പഞ്ചായത്തിലെ കുമ്മനം, ചെങ്ങളം അയ്മനം പഞ്ചായത്തിലെ കല്ലുമട, വല്യാട് പുലിക്കുട്ടിശേരി, ആര്‍പ്പൂക്കര പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖല തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിലാണ്.

മൂന്നാം വര്‍ഷവും ചുങ്കം മേഖലയില്‍ വെള്ളപ്പൊക്കമാണ്. ചുങ്കം പഴയ സെമിനാരി റോഡിലാണ് ആദ്യം വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടത്. റോഡില്‍ വള്ളമിറക്കിയാണ് ഇരുവശങ്ങളിലുമുള്ള വീട്ടുകാരെ ക്യാംപുകളില്‍ എത്തിച്ചത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മാധവശേരി, താമരശേരി, അറുനൂറ്റിമംഗലം, അംബേദ്കര്‍, പാലത്തറ, പത്തില്‍, തൊണ്ടമ്പ്ര എന്നീ കോളനികളിലെ നൂറിലേറെ വീടുകളില്‍ വെള്ളം കയറി. ചങ്ങളം, കിളിരൂര്‍, മലരക്കില്‍, കാഞ്ഞിരം, കുമ്മനം, കളരിക്കല്‍, മണിയല, മറ്റത്തില്‍ തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവന്‍ പുരയിടങ്ങളും വെള്ളത്തിലായി.

അതിനിടെ കോട്ടയം മണര്‍കാടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ നാലുമണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവില്‍ കണ്ടെത്തി. അങ്കമാലി സ്വദേശി ജസ്റ്റിനെ മരിച്ചനിലയിലാണ് കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com