വെള്ളപ്പൊക്കം കാണാനെത്തി; പത്തനംതിട്ടയിൽ 60കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

വെള്ളപ്പൊക്കം കാണാനെത്തി; പത്തനംതിട്ടയിൽ 60കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി
വെള്ളപ്പൊക്കം കാണാനെത്തി; പത്തനംതിട്ടയിൽ 60കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

പത്തനംതിട്ട: പത്തനംതിട്ടയിൽ ഒരാളെ പുഴയിൽ വീണു കാണാതായി. കൊടുന്തറയിൽ അച്ചൻകോവിലാറിന്റെ തീരം ഇടിഞ്ഞാണ് ഇയാളെ കാണാതായത്. അഴൂർ അമ്മിണിമുക്ക് മാലേത്ത് വീട്ടിൽ രാജൻ പിള്ള (62) ആണ് ഒഴുക്കിൽ പെട്ടത്.

വെള്ളപ്പൊക്കം കാണാനെത്തിയതായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. തിരച്ചിലിനായി അഗ്നിശമന സേനയെത്തിയെങ്കിലും ഒഴുക്കു കൂടുതലായതിനാൽ മടങ്ങി. 

അതിനിടെ ജലനിരപ്പുയർന്നതിനെ തുടർന്ന് പമ്പ ഡാം തുറന്നു. രണ്ട് ഷട്ടറുകൾ രണ്ടടി വീതമാണ് ഉയർത്തിയത്. ബാക്കി നാലെണ്ണം കൂടി 
ഉടൻ ഉയർത്തും. ഇതോടെ പമ്പയിൽ നാൽപ്പത് സെന്റീമീറ്റർ ജലം ഉയരും. 983.5 മീറ്റർ ജലമാണ് ഇപ്പോൾ പമ്പ അണക്കെട്ടിലുള്ളത്. നിലവിൽ ഡാം തുറക്കുന്നതിനുള്ള ഓറഞ്ച് അലർട്ട് മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

ജലനിരപ്പ് 984.5 മീറ്റർ ആകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോളാണ് ഡാം തുറക്കേണ്ടത്. എന്നാൽ 983.5 മീറ്റർ ജലനിരപ്പ് എത്തിയപ്പോൾ തന്നെ തുറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പത്തനംതിട്ട ജില്ല കലക്ടർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com