സംസ്ഥാനത്ത് 34 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 524 നിയന്ത്രിത പ്രദേശങ്ങള്‍ 

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 34 ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 34 ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 524 ആയി ഉയര്‍ന്നു. എട്ടു പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് ഒഴിവാക്കി.

എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), മുളവുകാട് (1, 15), കുഴുപ്പിള്ളി (6, 11), ഐകരനാട് (1), മുഴവന്നൂര്‍ (3, 4 , 8), പുലിപ്പാറ (സബ് വാര്‍ഡ് 18), അയ്യംപുഴ (9), പാറക്കടവ് (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി (15), തൃത്താല (6), മാതൂര്‍ (15), കണ്ണാടി (10), തച്ചനാട്ടുകര (6), കോട്ടായി (3), നെന്മാറ (19), എരുത്തേമ്പതി (13), തൃശൂര്‍ ജില്ലയിലെ വരന്തറപ്പള്ളി (22), മതിലകം (10), പറളം (1, 8, 9, 12), പരിയാരം (4, 5), ചേലക്കര (7, 8), കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ (12), കട്ടിപ്പാറ (2, 3, 4, 7, 8,), കൂത്താളി (5), പുതുപ്പാടി (16), കായണ (3), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (4), ഏറത്ത് (6, 8), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (16), കുമളി (7, 8, 9, 12), മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ (16, 17), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും ), കൊല്ലം ജില്ലയിലെ നിലമേല്‍ (1, 2, 13), വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി (18, 33) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

എറണാകുളം ജില്ലയിലെ നെടുമ്പാശേരി (സബ് വാര്‍ഡ് 15), ചേന്ദമംഗലം (വാര്‍ഡ് 9), ആലങ്ങാട് (11, 14, 15), മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കൊല്ലം ജില്ലയിലെ ഇട്ടിവ (2, 4, 5, 12, 20), തൃശൂര്‍ ജില്ലയിലെ വരവൂര്‍ (2) എന്നി പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com